BUSINESS
ചരിത്രം കുറിച്ച് എസ്ബിഐ; മൊത്തം ബിസിനസ് 100 ലക്ഷം കോടിയെത്തി; ലാഭത്തിലും വൻ മുന്നേറ്റം

മുംബൈ∙ നിക്ഷേപങ്ങൾ 60 ട്രില്യൻ (ലക്ഷം കോടി) രൂപയും വായ്പകൾ 50 ട്രില്യൻ രൂപയും കടന്നതോടെ മൊത്തം ബിസിനസ് 100 ട്രില്യൻ രൂപ കടക്കുന്ന രാജ്യത്തെ ആദ്യ ബാങ്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). ഒന്നാംപാദത്തിൽ എസ്ബിഐയുടെ സംയോജിത ലാഭം 13.73% ഉയർന്ന് 24,113 കോടി രൂപയിലെത്തി.ലാഭം വാർഷികാടിസ്ഥാനത്തിൽ 10.23% ഉയർന്ന് 21,121.22 കോടി രൂപയായി. 2025 ഏപ്രിൽ-ജൂൺ പാദത്തിൽ ഇത് 19,160.44 കോടി രൂപയായിരുന്നു. നടപ്പു സാമ്പത്തിക വർഷം വായ്പ വളർച്ച 14-15 ശതമാനമാണ് ബാങ്ക് ലക്ഷ്യമിടുന്നതെന്ന് ചെയർമാൻ സി.എസ്. ഷെട്ടി പറഞ്ഞു. ജൂൺ പാദത്തിൽ ആകെ വായ്പകളിൽ 18.63% വർധനയുണ്ടായതിനെത്തുടർന്ന് ബാങ്കിന്റെ അറ്റ പലിശ വരുമാനം (എൻഐഐ) ഏകദേശം 15% ഉയർന്ന് 46,992 കോടി രൂപയിലെത്തി. അതേസമയം, പ്രാദേശിക അറ്റ പലിശ മാർജിൻ (എൻഐഎം) 3 ശതമാനമായി കുറഞ്ഞു.
Travel ⏭️


