NEWS
‘മലനിരകളിൽ തീജ്വാലകളും കട്ടിയുള്ള പുകയും’; ഇറ്റലിയിൽ കാട്ടുതീ പടരുന്നു, കൂട്ടത്തോടെ മടങ്ങി വിനോദസഞ്ചാരികൾ

റോം∙ ഇറ്റലിയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഗാർഡ തടാകത്തിന്റെ പടിഞ്ഞാറൻ തീരത്ത് വൻ കാട്ടുതീ പടർന്നുപിടിക്കുന്നു. ഇതേത്തുടർന്ന് നൂറുകണക്കിന് വിനോദസഞ്ചാരികളെയും പ്രദേശവാസികളെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒഴിപ്പിച്ചു.ടിഗ്നാലെ മുനിസിപ്പാലിറ്റിയിലെ ഒൽസാനോ മേഖലയിലുള്ള വനപ്രദേശത്താണ് വെള്ളിയാഴ്ച രാത്രിയോടെ അതിശക്തമായ തീപിടിത്തമുണ്ടായത്. രാത്രി 9:45 ഓടെ ആരംഭിച്ച കാട്ടുതീ മണിക്കൂറുകൾക്കകം വലിയ രീതിയിൽ പടരുകയായിരുന്നു. തടാകക്കരയിലെ മലനിരകളിൽ നിന്ന് മീറ്ററുകളോളം ഉയർന്ന ജ്വാലകളും കട്ടിയുള്ള പുകയും കിലോമീറ്ററുകളോളം അകലെ നിന്ന് കാണാമായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.
Fashion ⏭️


