മാവ് അരയ്ക്കേണ്ട, പുളിപ്പിക്കേണ്ട; മിനിറ്റുകൾക്കുള്ളിൽ നല്ല കിടിലൻ വെറൈറ്റി ഇഡ്ഡലി ഉണ്ടാക്കാം

പ്രതീകാത്മകചിത്രം
പ്രഭാതഭക്ഷണത്തിൽ എന്നും പുതുമയും വ്യത്യസ്തതയും തേടുന്നവരാണ് മലയാളികൾ. ഇഡ്ഡലിയും ദോശയും അപ്പവും പതിവ് വിഭവങ്ങൾക്കൊപ്പം രുചിയിൽ ചെറിയ പരീക്ഷണങ്ങൾ നടത്താനും പലർക്കും ഇഷ്ടമാണ്. ദിവസവും ഒരേ വിഭവങ്ങൾ തന്നെ തയ്യാറാക്കുന്നതിന് പകരം ലഭ്യമായ ചേരുവകൾ ഉപയോഗിച്ച് വ്യത്യസ്തമായ രുചിക്കൂട്ടുകൾ പരീക്ഷിക്കുന്നവർ നിരവധിയാണ്.
അത്തരത്തിൽ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന ഒന്നാണ് ബീറ്റ്റൂട്ട് റവ ഇഡ്ഡലി. കുട്ടികൾക്കും മുതിർന്നവർക്കും ഇത് ഒരുപോലെ ഇഷ്ടപ്പെടും. മാവ് അരച്ച് പുളിപ്പിച്ചെടുക്കേണ്ട ബുദ്ധിമുട്ടുകളൊന്നുമില്ലാതെ വേഗത്തിൽ ഇത് തയ്യാറാക്കാം. വെറും 30 മിനിറ്റുകൊണ്ടുതയ്യാറാക്കാൻ പറ്റുന്ന ഈ ഇഡ്ഡലിയുടെ റെസിപ്പി എങ്ങനെയാണെന്ന് നോക്കാം.
ആവശ്യമായ സാധനങ്ങൾ
റവ – രണ്ട് കപ്പ്
തൈര് – ഒരു കപ്പ്
വെള്ളം – ആവശ്യത്തിന്
ബീറ്റ്റൂട്ട് – ഒന്ന്
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
വറുത്തെടുത്ത രണ്ട് കപ്പ് റവയിലേയ്ക്ക് ഒരു കപ്പ് വെള്ളം ഒഴിക്കുക. ശേഷം അതിലേക്ക് ആവശ്യത്തിന് ഉപ്പും ഒരു കപ്പ് തൈരും ചേർത്തിളക്കി യോജിപ്പിക്കാം. ഇനി ഒരു ബീറ്റ്റൂട്ട് തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളായി അരിഞ്ഞ് അരച്ചെടുക്കാം. ഇളക്കിയെടുത്ത മാവിലേക്ക് ബീറ്റ്റൂട്ട് അരച്ചതുംകൂടി ചേർത്ത് വീണ്ടും യോജിപ്പിക്കുക. ശേഷം ഇഡ്ഡലി പാത്രത്തിലേക്ക് മാവ് ഒഴിച്ച് ആവിയിൽ വേവിച്ചെടുക്കാം. നല്ല കിടിലൻ റവ ഇഡ്ഡലി റെഡി. സാമ്പാർ, ചമ്മന്തി എന്നിവയ്ക്കൊപ്പം ചൂടോടെ വിളമ്പാം.
English Summary
A Malayalam news article provides an easy and quick recipe for Beetroot Rava Idli. This popular breakfast alternative, ideal for those seeking variety, can be prepared in just 30 minutes without fermentation. The dish is suitable for both children and adults, offering a simple method to create a colourful and healthy meal.
RELATED TOPICS: BEETROOT RAVA IDLI, BREAKFAST RECIPE, EASY IDLI RECIPE, BEETROOT RECIPE, KERALA BREAKFAST
News ⏭️


