NEWS

 സുഗതന് നൽകിയ മറുപടി ആഭ്യന്തരവകുപ്പും റദ്ദാക്കി

തിരുവനന്തപുരം: കൗൺസിലർ സുഗതന് തിരുവനന്തപുരം കോർപറേഷൻ കൗൺസിൽ യോഗം ആറുമാസത്തേക്ക് അവധി നൽകിയ നടപടി നിയമ കുരുക്കിലേക്ക് നീങ്ങിയേക്കും.സുഗതൻ നൽകിയ എക്സ് കോർട്ട് പരോൾ അപേക്ഷയിൽ ആഭ്യന്തരവകുപ്പ് നൽകിയ മറുപടിയും അതിൻമേൽ ഉൾപ്പെടുത്തി തദ്ദേശവകുപ്പ് നൽകിയ കുറിപ്പും സർക്കാർ റദ്ദാക്കി.എന്നാൽ സുഗതൻ ജയിൽ സൂപ്രണ്ട് മുഖേന കോർപറേഷൻകൗൺസിലിന് നൽകിയ അവധി അപേക്ഷയുടെ കാര്യത്തിൽ സർക്കാർ ഒന്നും പറഞ്ഞിട്ടില്ല.ഒരിക്കൽ നൽകിയ അപേക്ഷ റദ്ദാക്കാൻ സർക്കാർ നടപടിക്ക് കഴിയുമോ എന്നത് തർക്കത്തിലാണ്.

അതേസമയം, കാപ്പാ കേസിൽ തടവിലുള്ള കൗൺസിലർ ആർ.സുഗതന്റെ അവധി അപേക്ഷയിൽ നിയമവകുപ്പിന്റെ അഭിപ്രായം തേടാത്തതിൽ അന്വേഷണം. ഹൈക്കോടതി അഭിഭാഷകൻ കുളത്തൂർ ജയ്സിംഗ് നൽകിയ പരാതി മുഖ്യമന്ത്രിയുടെ ഓഫീസ് ആഭ്യന്തര, തദ്ദേശ വകുപ്പുകൾക്ക് കൈമാറി. എസ്‌കോർട്ട്, പരോൾ സംബന്ധിച്ച ഫയലിലും നിയമവകുപ്പിന്റെ ഉപദേശം തേടിയിരുന്നില്ല.

Read News ⏭️

Back to top button