SPORTS
സീനിയർ താരങ്ങളെല്ലാം ഒരുമിച്ച് നഷ്ടമായി, അതാണ് ടീം ഇന്ത്യയുടെ പ്രശ്നം: അംഗീകരിക്കാൻ മടിയെന്ന് അജിൻക്യ രഹാനെ

മുംബൈ∙ സീനിയർ താരങ്ങളില്ലാത്തതാണ് ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ പ്രശ്നമെന്ന് മുൻ ഇന്ത്യന്‍ താരം അജിൻക്യ രഹാനെ. രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ചതിനു പിന്നാലെയാണ് ടീം മാനേജ്മെന്റിനെതിരെ രഹാനെ രംഗത്തെത്തിയത്. രണ്ട് ഐസിസി ട്രോഫികള്‍ വിജയിച്ചെങ്കിലും പരിശീലകൻ ഗൗതം ഗംഭീറിനു കീഴിൽ റെഡ് ബോൾ ക്രിക്കറ്റിൽ തിളങ്ങാൻ ഇന്ത്യയ്ക്കു സാധിക്കുന്നില്ല. ലോകടെസ്റ്റ് ചാംപ്യൻഷിപ്പ് പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. ഫൈനൽ യോഗ്യത നേടാൻ ഇനിയുള്ള ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയ്ക്കു വിജയിക്കേണ്ടിവരും.‘‘ടെസ്റ്റ് ക്രിക്കറ്റിനെ സ്നേഹിക്കുന്നവരാണ് ശരിയായ ക്രിക്കറ്റ് ആരാധകർ. കഴിഞ്ഞ രണ്ടു വർഷമായി പുതിയ താരങ്ങൾ ടെസ്റ്റ് ടീമിലേക്കു വരുന്നതു ഞാൻ കാണുന്നുണ്ട്. ടെസ്റ്റിൽ ഏഴോ എട്ടോ സീനിയർ താരങ്ങളെയും രണ്ടോ മൂന്നോ യുവതാരങ്ങളെയുമാണ് ഒരു ടീമിലേക്ക് ആവശ്യമുള്ളത്. എന്നാൽ ഇപ്പോൾ എന്താണു സംഭവിക്കുന്നത്? താരങ്ങളെല്ലാം പുതുമുഖങ്ങളാണ്. സീനിയർ താരങ്ങളെ കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാകും.’’– ഇന്ത്യൻ ടീമിന്റെ പേരു പറയാതെ രഹാനെ വിമർശിച്ചു.
Auto ⏭️


