NEWS
ദേശീയപാത കാക്കഞ്ചേരി വളവ്: വെള്ളം ഒലിച്ചിറങ്ങുന്നത് 9 മീറ്റർ ഉയരമുള്ള സംരക്ഷണ ഭിത്തിക്ക് ഭീഷണി

തേഞ്ഞിപ്പലം ∙ ചേലേമ്പ്ര കാക്കഞ്ചേരി വളവിൽ ദേശീയപാതയുടെ ഭീമൻ അരികു ഭിത്തിക്ക് ഇടയിലൂടെ മഴവെള്ളം താെട്ടടുത്തുള്ള ബദൽ റോഡിലേക്കാെഴുകുന്നത് യാത്രക്കാർക്ക് ഭീഷണിയാകുന്നു. മഴവെള്ളം ഇത്തരത്തിൽ ഒലിച്ചിറങ്ങുന്നത് 9 മീറ്റർ ഉയരമുള്ള അരികു ഭിത്തിയുടെ സുരക്ഷയെ ബാധിക്കുമെന്ന് ആശങ്കയുണ്ട്. വെള്ളം ഒഴുകുന്നതിനായി സ്ഥാപിച്ച പൈപ്പ് പൊട്ടിയതാണ് പ്രധാന പ്രശ്നം. ബദൽ റോഡിലേക്ക് വെള്ളം ഒലിച്ചിറങ്ങിയതോടെ റോഡിൽ ചെളി നിറഞ്ഞു. വിള്ളൽ കാരണം 2024 ഒക്ടോബറിൽ പൊളിച്ച് പണിത ഭിത്തിയിലാണ് ഇപ്പോൾ ചോർച്ച. തുടരെ മഴ വെള്ളം ഒലിച്ചിറങ്ങുന്നതിനാൽ ഭിത്തിയിൽ പായൽ പടർന്നു പിടിച്ചത് ദൃശ്യമാണ്.മുൻപ് ദേശീയ പാതയുടെ നിർമാണം പൂർത്തിയായി മാസങ്ങൾ പിന്നിട്ടപ്പോഴാണ് ഭിത്തിയിലാണ് വിള്ളൽ വില്ലനായത്. തുടർന്ന് ജനകീയ പ്രതിഷേധം ശക്തമായതോടെ ചിലയിടത്ത് കോൺക്രീറ്റിങ് വഴിയും ശേഷിക്കുന്നിടത്ത് പൂട്ടുകട്ട വിരിച്ചും മതിൽ പുനഃസ്ഥാപിക്കുകയായിരുന്നു. പിന്നീട് ഒന്നര വർഷത്തോളം പ്രശ്നങ്ങൾ ശ്രദ്ധയിൽ പെട്ടില്ലെങ്കിലും ആളുകളിൽ വീണ്ടും പരിഭ്രാന്തി സൃഷ്ടിച്ച് മഴവെള്ളം ഒലിച്ചിറങ്ങുന്നത്.
Fashion ⏭️


