NEWS
ദുബായ്–മുംബൈ ഇൻഡിഗോ വിമാനത്തിൽ പുക; അടിയന്തരമായി നിലത്തിറക്കി

മുംബൈ∙ ദുബായിൽനിന്ന് മുംബൈയിലേക്ക് വന്ന ഇൻഡിഗോ വിമാനത്തിന്റെ ചരക്ക് സൂക്ഷിക്കുന്ന ഭാഗത്ത് പുക കണ്ടെത്തിയതിനെ തുടർന്ന് രാജ്കോട്ട് രാജ്യാന്തര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. വിമാനത്താവള അധികൃതർ വാർത്താ ഏജൻസിയായ എഎൻഐയെയാണ് ഇക്കാര്യം അറിയിച്ചത്.രാജ്കോട്ട് വിമാനത്താവള ഡയറക്ടർ ദിഗന്ത ബോറ ഇക്കാര്യം സ്ഥിരീകരിച്ചു. വിമാനം സുരക്ഷിതമായി നിലത്തിറക്കിയെന്നും വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നും അദ്ദേഹം പറഞ്ഞു. മുൻകരുതൽ നടപടിയെന്ന നിലയിലാണ് വിമാനം രാജ്കോട്ടിലേക്ക് വഴിതിരിച്ചുവിട്ടത്. പുക ഉയരാനുണ്ടായ കാരണം കണ്ടെത്താൻ പരിശോധന ആരംഭിച്ചു.
Fashion ⏭️


