NEWS
‘അഭിജീത് ദീപ്കെയ്ക്ക് പാർലമെന്റ് സീറ്റ്?, സുരേഷ് ഗോപിയുടെയും കൃഷ്ണകുമാറിന്റെയും മക്കൾ മാതൃക’; സിജെപിയുടെ ഭാവിയിൽ ആകാംക്ഷ

കോട്ടയം∙ ‘‘സിജെപിക്ക് രാഷ്ട്രീയ പ്രസ്ഥാനമായി മാറാൻ കഴിയില്ല. അതിനകത്തുള്ള ജെൻസീക്കാർ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വന്നവരല്ല. അഭിജീത് ദീപ്കെയ്ക്ക് ഒരു രാഷ്ട്രീയ ഓഫറുണ്ടാകും. ബിജെപി തന്നെ ഒരു ഓഫർ മുന്നോട്ടുവച്ചേക്കാം. പഞ്ചാബിലെ ചോദ്യപ്പേപ്പർ ചോർച്ചയാണ് സിജെപി അടുത്ത വിഷയമായി ഉയർത്തിക്കാട്ടാൻ പോകുന്നത്. ഇത്തരം പ്രശ്നങ്ങളിൽ ഇടപെടുന്തോറും അവരൊരു രാഷ്ട്രീയ നിലപാട് സ്വീകരിക്കും. അഭിജീത് പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കാം. അങ്ങനെ വന്നാൽ അഭിജീത്തിന് ഒരു പ്രാതിനിധ്യം കിട്ടിയേക്കാം. പക്ഷേ സിജെപിക്കു ഗുണമുണ്ടായെന്നു വരില്ല. വ്യക്തിപരമായ താൽപര്യങ്ങൾ സിജെപിയെ ബാധിച്ചേക്കാം. അഭിജീത് മത്സരിച്ചാൽ വിദ്യാർഥികൾക്കിടയിൽ തന്നെ പ്രശ്നങ്ങളുണ്ടായേക്കും’’ – യൂത്ത് കോൺഗ്രസ് സംസ്ഥാന സോഷ്യൽ മീഡിയ ചെയർമാൻ രജിത് രവീന്ദ്രന്റെ വാക്കുകളാണിത്.‘എന്താണ് ഇന്ദുചൂഡന്റെ ഫ്യൂച്ചർ പ്ലാൻ ?’ എന്ന് നരസിംഹത്തിലെ മോഹൻലാലിന്റെ കഥാപാത്രത്തോട് അച്ഛനായ തിലകൻ ചോദിക്കും പോലെയാണ് സിജെപിക്കാരോടു രാജ്യത്തിന്റെ ചോദ്യം. ജനപിന്തുണയുടെ കരുത്തിൽ തിരഞ്ഞെടുപ്പുകളെ നേരിടുന്ന രാഷ്ട്രീയ പാർട്ടിയായി സിജെപി മാറുമോ? എന്താണ് അഭിജീത് ദീപ്കെയുടെയും സംഘത്തിന്റെയും മനസ്സിലിരുപ്പ്? ആം ആദ്മി പാർട്ടിയെ (എഎപി) പോലെയാകുമോ സിജെപിയുടെ ഭാവി? ജെൻസീ പിള്ളേരെല്ലാം സിജെപിക്കു വേണ്ടി വോട്ട് പിടിക്കാനും സ്ഥാനാർഥികളാകാനും രംഗത്തിറങ്ങുമോ? ചോദ്യങ്ങൾ നിരവധിയാണ്.അതേസമയം, ഇതൊരു തുടക്കം മാത്രമാണെന്നും പൂർണമായ രാഷ്ട്രീയ പാർട്ടി രൂപീകരണത്തിലേക്ക് ഉടനില്ലെന്നുമാണ് സിജെപി വക്താക്കൾ നൽകുന്ന സൂചന. നഗരങ്ങളിലെ മധ്യവർഗ വിദ്യാർഥികൾക്കിടയിൽ സിജെപിക്കു വലിയ സ്വാധീനമുണ്ടെങ്കിലും, ഇന്ത്യയിലെ ഗ്രാമീണ മേഖലകളിൽ പ്രസ്ഥാനത്തിനു സ്വാധീനം ചെലുത്താനായിട്ടില്ലെന്നും ഒരു വിഭാഗം പറയുന്നു.
Fashion ⏭️


