NEWS

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ച് സിദ്ധരാമയ്യ; കുറ്റിപ്പുറത്ത് ബസ് അപകടം- പ്രധാന വാർത്തകൾ


സിദ്ധരാമയ്യ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതും കുറ്റിപ്പുറത്ത് ദേശീയപാതയിൽ നിയന്ത്രണംവിട്ട ബസ് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ച സംഭവവുമാണ് ഇന്നത്തെ പ്രധാന വാർത്തകൾ. പാർലമെന്റ് മാർച്ചിനിടെ വിദ്യാർഥികൾക്ക് നേരെ പൊലീസ് നടത്തിയ ക്രൂരമായ നടപടികളിൽ മറുപടി ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി പ്രഹ്ലാദ് ജോഷി സ്ഥാനമേറ്റതും ശ്രദ്ധിക്കപ്പെട്ട വാർത്തകളായി. ഇന്നത്തെ പ്രധാന വാർത്തകൾ വായിക്കാം ഒരിക്കൽക്കൂടി.കുറ്റിപ്പുറത്ത് ദേശീയപാതയിൽ കൈലാസ് ഓഡിറ്റോറിയത്തിനു സമീപം നിയന്ത്രണം വിട്ട ബസ് ഡിവൈഡറിൽ ഇടിച്ച് തലകീഴായി മറിഞ്ഞ് അപകടം. സംഭവത്തിൽ ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. കോഴിക്കോട് പെരുവയൽ സ്വദേശി വൈഷ്ണവ് ആണ് മരിച്ചത്. അപകടത്തിൽ 26 പേർക്ക് പരുക്കേറ്റു. നാലുപേരുടെ നില അതീവ ഗുരുതര‌മാണ്. നാട്ടുകാരും രക്ഷാപ്രവർത്തകരും യാത്രക്കാരെ പുറത്തെടുത്തു.കാർഗിൽ വിജയ ദിനത്തിൽ ഇന്ത്യൻ സൈനികരുടെ ധീരതയെയും ത്യാഗത്തെയും സ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൻ കീ ബാത്ത്. കലണ്ടറിലേക്ക് നോക്കാതെ തന്നെ ഓരോ ഭാരതീയന്റെയും മനസിലേക്ക് ഓടിയെത്തുന്ന തീയതിയാണ് ജൂലൈ 26 എന്ന് പ്രധാനമന്ത്രി പറഞ്ഞു. കാർഗിൽ വിജയ് ദിവസ് രാജ്യത്തിന് അഭിമാന നിമിഷമാണെന്നും ധീര രക്തസാക്ഷികൾക്ക് താൻ ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.


Fashion ⏭️

Back to top button