NEWS

‘കൈകോർക്കാൻ തയാറാണ്, ഇതാണ് ശരിയായ സമയം; പിന്നെ കരഞ്ഞിട്ട് കാര്യമില്ല’: അഖിലേഷിനെ സഖ്യത്തിന് ക്ഷണിച്ച് ഉവൈസി


മുറാദാബാദ്∙ അടുത്ത ഉത്തർപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാർട്ടിയുമായി സഖ്യത്തിന് താൽപര്യം പ്രകടിപ്പിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസി. ഇതാണ് ശരിയായ സമയമെന്നും വളരെ വൈകും മുൻപ് ചർച്ച നടത്തണമെന്നും ഉവൈസി പറഞ്ഞു. ‘‘ഉത്തർപ്രദേശിൽ വീണ്ടും ബിജെപി സർക്കാർ അധികാരത്തിൽ വരാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. കൈകോർക്കാൻ ഞാൻ തയാറാണ്. സഖ്യമുണ്ടാക്കാൻ തയാറാണ്. ഇത് കൃത്യമായ സമയമാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം പിന്നെ കരഞ്ഞിട്ട് കാര്യമുണ്ടാകില്ല’’– മൊറാദാബാദിൽ നടന്ന ഒരു പരിപാടിയിൽ അദ്ദേഹം പറഞ്ഞു.


Fashion ⏭️

Back to top button