NEWS

കെ.എസ്.ഇ.ബിയിൽ ലക്ഷങ്ങളുടെ തട്ടിപ്പ്

3 പേർക്ക് സസ്പെൻഷൻ

തിരുവനന്തപുരം:കെ.എസ്.ഇ.ബിയിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതായി ആഭ്യന്തര വിജിലൻസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.ഇതേത്തുടർന്ന് അസിസ്റ്റൻറ് എൻജിനീയർ ഉൾപ്പെടെ 3 പേർക്ക് സസ്പെൻഷൻ.

മൂവാറ്റുപുഴ പോത്താനിക്കാട് സെക്ഷൻ ഓഫീസിലെ അസിസ്റ്റൻ്റ് എഞ്ചിനീയർ ഗണേഷ് കുമാർ , സബ് എഞ്ചിനീയർ ഗിരീഷ് , വർക്കർ എൽദോ എന്നിവർക്കെതിരെയാണ് നടപടി. പോസ്റ്റ്, ലൈൻ, മീറ്റർ തുടങ്ങിയവ മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടടക്കം ഉപഭോക്താവിൽനിന്ന് വാങ്ങിയ തുക കെ.എസ്.ഇ.ബിയിൽ അടയ്ക്കാതിരിക്കുക, അനധികൃത കണക്ഷൻ അനുവദിക്കുക തുടങ്ങിയവയിലൂടെ ലക്ഷങ്ങളുടെ ക്രമക്കേട് നടത്തിയെന്നാണ് വിജിലൻസ് റിപ്പോർട്ട്. ഇടതുപക്ഷ സംഘടനാ ഭാരവാഹികളാണ് ഗണേഷ് കുമാറും ഗിരീഷും. കൂടുതൽ അന്വേഷണത്തിനായി കേസ് സംസ്ഥാന വിജിലൻസിന് കൈമാറിയേക്കും.

Read News ⏭️

Back to top button