NEWS

ആർഎസ്എസ് മുതൽ രഹസ്യ റിപ്പോർട്ട് വരെ; പൊടുന്നനെ കുട്ടികളുടെ മുന്നിൽ കേന്ദ്രം മുട്ടുമടക്കിയത് എന്തുകൊണ്ട്?


ന്യൂഡൽഹി ∙  2014 മുതൽ കേന്ദ്രത്തിൽ ഹാട്രിക് തുടർച്ചയിൽ ഭരണം നടത്തുന്ന നരേന്ദ്രമോദി സർക്കാരിൽ, കഴിഞ്ഞ 12 വർഷത്തിനിടെ  ആദ്യമായാണ്  കാബിനറ്റ് റാങ്കുള്ള മന്ത്രി രാജിവയ്ക്കുന്നത്. 35 ദിവസങ്ങൾ നീണ്ട സിജെപി പാർട്ടിയുടെ ജന്തർ മന്തറിലെ സമരത്തെ ഭയക്കാത്ത കേന്ദ്രം പൊടുന്നനെ ഇന്ന് കേന്ദ്രമന്ത്രിയെ മാറ്റാൻ തയാറായത് എന്തുകൊണ്ടാവും? കേന്ദ്രത്തെ കീഴടങ്ങലിലേക്ക് നയിച്ച പ്രധാന കാരണങ്ങളിൽ ആർഎസ്എസ് ഇടപെടൽ മുതൽ ഇന്റലിജൻസ് റിപ്പോർട്ടുവരെയുണ്ട്. സമരങ്ങളെ എന്തുവിലകൊടുത്തും പരാജയപ്പെടുത്തിയ, എളുപ്പം വഴങ്ങാത്ത ചരിത്രമുള്ള ബിജെപി സർക്കാർ ‘കുട്ടികൾക്ക്’ മുൻപിൽ തോറ്റുകൊടുത്തത് എന്തുകൊണ്ടാവും? ഒന്നിലേറെ കാരണങ്ങളാണ് ധർമേന്ദ്ര പ്രധാന്റെ രാജിയിൽ കലാശിച്ചതെന്ന് മനസ്സിലാക്കാം.1. ആർഎസ്എസ് നൽകിയ സന്ദേശം ജന്തർമന്തറിലെ സമരത്തെ കുറിച്ച് പരോക്ഷമായി ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പ്രതികരിച്ച് മണിക്കൂറുകൾക്ക് അകമാണ് ധർമേന്ദ്ര പ്രധാൻ രാജി സമർപ്പിച്ചത്. യുവാക്കളുമായി സമവായത്തിലെത്താൻ കുടുംബങ്ങളും സമൂഹവും തയാറാകണമെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവനയുടെ സന്ദേശം തങ്ങൾക്കുകൂടി ഉള്ളതാണെന്ന് കേന്ദ്രം മനസ്സിലാക്കി. പുതിയ തലമുറയുടെ യുക്തിസഹമായ ചിന്താഗതിയെയും ചോദ്യംചോദിക്കാനുള്ള പ്രവണതയെയും ഉൾക്കൊള്ളണമെന്നും ഇതിനായി പഴയ രീതികൾ മാറ്റണമെന്നുമാണ് മോഹൻ ഭാഗവത് പറഞ്ഞത്. ‘ആധുനിക മാതൃത്വം’ എന്ന വിഷയത്തിൽ ഡൽഹിയിലെ അംബേദ്കർ ഇന്റർനാഷനൽ സെന്ററിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കവേയാണ് ആർഎസ്എസ് മേധാവി ജെൻസികളെ കേൾക്കാൻ സമൂഹത്തിനോട് ആവശ്യപ്പെട്ടത്.4. ഭരണകൂടം മറിച്ചിടുന്ന ജെൻസികൾ ഇന്ത്യയുടെ അയൽരാജ്യങ്ങളായ നേപ്പാളിലും ബംഗ്ലദേശിലും ജെൻസി സമരം ഭരണകൂടങ്ങളെ കടപുഴകിയത് അടുത്തിടെയാണ്. സമൂഹമാധ്യമങ്ങളുടെ പങ്ക് ഇത്തരം പ്രവൃത്തികളിൽ വലിയ പങ്ക് വഹിക്കുന്നതും കേന്ദ്രം മനസ്സിലാക്കി. സമൂഹമാധ്യമങ്ങളെ നിലയ്ക്ക് നിർത്താനും നിയന്ത്രിക്കാനും കേന്ദ്രം പതിവിലും കൂടുതൽ ശ്രദ്ധ ചെലുത്താനും ഈ സംഭവങ്ങൾ കാരണമായി. നീറ്റ് പരീക്ഷ വീണ്ടും നടത്തിയപ്പോൾ ടെലഗ്രാമിനു പൂട്ടിട്ടതും വാട്സാപ്പിന്റെ പുതിയ ഫീച്ചറിനു തടയിട്ടതും ഇതിനുദാഹരണമാണ്. നേപ്പാൾ ജെൻസി കലാപത്തിനു പിന്നാലെ ലഡാക്കിൽ സമാന പ്രക്ഷോഭം ഉണ്ടായപ്പോൾ അടിച്ചമർത്താനാണ് കേന്ദ്രം തുടക്കത്തിലെ ശ്രമിച്ചത്. എന്നാൽ രാജ്യതലസ്ഥാനത്ത് ജെൻസി സമരത്തിനു മുൻപിൽ സമവായമാണ് കേന്ദ്രം തേടിയത്.


Fashion ⏭️

Back to top button