CINEMA

ഈ ഓണം ഗെയിം ഓണം

ദുൽഖറിന്റെ പിറന്നാൾ ദിനത്തിൽ ഫസ്റ്റ് ബെറ്റ്

ദുൽഖർ സൽമാന്റെ ജന്മദിനമായ ജൂലായ് 28ന് എെ ആം ഗെയിം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ബെറ്റ് പുറത്തിറങ്ങും. ഒാണം റിലീസായി ആഗസ്റ്റ് 20 ന് എത്തുന്ന പാൻ ഇന്ത്യൻ ചിത്രം എെ ആം ഗെയിമിൽ സ്റ്റൈലിഷ് ലുക്കിൽ ദുൽഖർ സൽമാൻ എത്തുന്നു. വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലർ, ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായാണ് ഒരുങ്ങുന്നത്. ആർ.ഡി.എക്സ് എന്ന ബ്ളോക് ബസ്റ്ററിനുശേഷം നഹാസ് ഹിദായത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇതുവരെ ആരാധകർ കാണാത്ത തരത്തിൽ സ്റ്റൈലിഷ് , മാസ്സ് ലുക്കിലാണ് ദുൽഖറിനെ അവതരിപ്പിക്കുന്നത്. തെന്നിന്ത്യയിലെ നൂറിലധികം ലൊക്കേഷനുകളിലാ യിരുന്നു ചിത്രീകരണം. തമിഴ് നടി സംയുക്ത വിശ്വനാഥൻ ആണ് നായിക. ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി തുടങ്ങി വമ്പൻ താരനിര അണിനിരക്കുന്നു. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ, ജോം വർഗീസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥ സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവർ ചേർന്നാണ്. സജീർ ബാബയും ആദർശ് സുകുമാരനും ഷബാസ് റഷീദും ചേർന്നാണ് സംഭാഷണം .ഛായാഗ്രഹണം- ജിംഷി ഖാലിദ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റിംഗ്- ചമൻ ചാക്കോ, പ്രൊഡക്ഷൻ ഹെഡ് – സുജോയ് ജെയിംസ്, ദേവദേവൻ, പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശ്ശേരി, സംഘട്ടനം അൻപറിവ്‌ , ലൈൻ പ്രൊഡ്യൂസർ – ബിബിൻ പെരുമ്പിള്ളി, ഗാനരചന- മനു മഞ്ജിത്ത്, വിനായക് ശശികുമാർ, പി.ആർ.ഒ ശബരി.


Business ⏭️

Back to top button