NEWS

അതിവേഗം സ്ഥലത്തെ പ്രധാനിയാവുന്ന ധർമേന്ദ്ര പ്രധാൻ; ഇനി ഒഡീഷയ്ക്ക് മടങ്ങുമോ? അതോ മോദിസർക്കാരിൽ തിരിച്ചെത്തുമോ?


ന്യൂഡൽഹി ∙ നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുടേയും പരീക്ഷാ ക്രമക്കേടുകളുടേയും പേരിൽ ജന്തർമന്തറിൽ സിജെപിയുടേയും രാജ്യവ്യാപകമായി പ്രതിപക്ഷ പാർട്ടികൾ നടത്തിയ പ്രതിഷേധങ്ങളുടെയും ഫലമായിട്ടാണ് കേന്ദ്രമന്ത്രി പദം ധർമേന്ദ്ര പ്രധാന് ഒഴിയേണ്ടി വന്നത്. പ്രതിഷേധം ആഴ്ചകൾ നീണ്ടപ്പോഴും ധർമേന്ദ്ര പ്രധാനെ സംരക്ഷിക്കാൻ ബിജെപിയും കേന്ദ്രസർക്കാരും ആവുന്നത്ര ശ്രമിച്ചിരുന്നു. അതിവേഗമാണ് ധർമേന്ദ്ര പ്രധാൻ ബിജെപിയിലെ ദേശീയ മുഖമായി വളർന്നത്. അറിയാം ധർമേന്ദ്ര പ്രധാന്റെ രാഷ്ട്രീയ ജീവിതം.1969 ജൂൺ 26 ന് ഒഡീഷയിലെ താൽച്ചറിലാണ് ധർമേന്ദ്ര പ്രധാൻ ജനിച്ചത്. ഒഡീഷയിലെ വാണിവിഹാറിലെ ഉത്കൽ സർവകലാശാലയിൽ നിന്ന് നരവംശശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കി. എബിവിപിയിലൂടെയാണ് ധർമേന്ദ്ര പ്രധാൻ രാഷ്ട്രീയ യാത്ര ആരംഭിക്കുന്നത്. താൽച്ചർ കോളജിൽ പഠിക്കുമ്പോൾ എബിവിപി പ്രവർത്തകനായി രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച പ്രധാൻ 1985 ൽ കോളജ് സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റായി. തുടർന്ന് എബിവിപിയുടെ സംസ്ഥാന സെക്രട്ടറിയായും 1995ൽ ദേശീയ സെക്രട്ടറിയായും പ്രവർത്തിച്ചു. 1997 ഒഡീഷയിൽ കോൺഗ്രസ് സർക്കാരിന് എതിരെ, ചോദ്യപേപ്പർ ചോർച്ച ആരോപിച്ച് ഭുവനേശ്വറിൽ ആയിരക്കണക്കിനു വിദ്യാർഥികളെ നയിച്ച് എബിവിപിയുടെ നേതൃത്വത്തിൽ നടത്തിയ സമരമാണ് ധർമേന്ദ്ര പ്രധാന്റെ രാഷ്ട്രീയ വളർച്ച വേഗത്തിലാക്കിയത്.ഒന്നാം നരേന്ദ്ര മോദി സർക്കാരിൽ മന്ത്രിസഭാ പുനഃസംഘടനയിലൂടെ 2017 സെപ്റ്റംബറിൽ പ്രധാൻ പെട്രോളിയം, പ്രകൃതിവാതകം, നൈപുണ്യ വികസനം തുടങ്ങിയ മന്ത്രാലയങ്ങളുടെ ചുമതല വഹിച്ചു. രണ്ടാം മോദി സർക്കാരിൽ 2019 മേയ് മുതൽ 2021 ജൂലൈ വരെ പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയത്തിന്റെ ചുമതല വഹിച്ചു. 2021 ജൂലൈ മുതൽ വിദ്യാഭ്യാസം നൈപുണ്യ വികസനം തുടങ്ങിയ വകുപ്പുകളുടെ ചുമതലയിലേക്ക് മാറി. മൂന്നാം മോദി സർക്കാരിന്റെ കാലത്തും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രധാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൽ അധികാരം ഉറപ്പിച്ചു.


Fashion ⏭️

Back to top button