NEWS
കൊല്ലത്ത് അമ്മയുടെ മൃതദേഹം വീട്ടിൽ സൂക്ഷിച്ച് പൂജ നടത്തി മകൻ; കേസെടുത്ത് പൊലീസ്

കൊല്ലം∙ അമ്മയുടെ മൃതദേഹം മകൻ വീട്ടിൽ സൂക്ഷിച്ച് പൂജ നടത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. കുളത്തൂപ്പുഴ ആർപിഎൽ 2 എഫ് കോളനിയിലെ താമസക്കാരിയായ ചിന്നത്താമ്മയുടെ (80) മൃതദേഹമാണ് മകൻ കൃഷ്ണസ്വാമി വീട്ടിൽ സൂക്ഷിച്ചത്. ഇയാൾക്കു മാനസിക പ്രശ്നങ്ങളുള്ളതായി നാട്ടുകാർ പറയുന്നു.മൂന്നു ദിവസം മുൻപാണ് ചിന്നത്താമ്മ മരിച്ചത്. ചടങ്ങുകൾ ചെയ്യാൻ തമിഴ്നാട്ടിൽനിന്ന് ഒരാളെ വിളിച്ചിരുന്നെന്നും അയാൾ വരാത്തതിനാലാണ് മൃതദേഹം സൂക്ഷിച്ചതെന്നുമാണ് കൃഷ്ണസ്വാമിയുടെ മൊഴി. കൃഷ്ണസ്വാമിയുടെ മകൾ മറ്റൊരിടത്താണ് താമസം. അച്ഛനെ കാണാനെത്തിയപ്പോൾ മുത്തശ്ശിയെക്കുറിച്ച് അന്വേഷിച്ചു. ‘മുറിയിൽ കട്ടിലിൽ കിടത്തിയിരിക്കുന്നു, 3 ദിവസമായി മരിച്ചിട്ട്’ എന്നായിരുന്നു മറുപടി. മകൾ പഞ്ചായത്ത് മെംബറെ വിവരം അറിയിച്ചു.
Fashion ⏭️


