NEWS
മുഖ്യമന്ത്രിയ്ക്ക് പരാതി നൽകാം: ടോൾ ഫ്രീ നമ്പർ ‘1076’

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനത്തിനായി ‘1076’ എന്ന ടോൾഫ്രീ നമ്പർ ഉപയോഗിക്കണമെന്ന് പരാതി പരിഹാര സെൽ അറിയിച്ചു. ഇത് സംബന്ധിച്ച് സമൂഹമാദ്ധ്യമങ്ങളിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കും.


