BUSINESS

Q1 Results: ഇൻഫോസിസ് ജൂൺ പാദഫലങ്ങൾ; അറ്റാദായത്തിലും, വരുമാനത്തിലും വർധന, പുതിയ സി.ഇ.ഒ ചുമതലയേൽക്കും


ഇന്ത്യയിലെ പ്രമുഖ ഐ.ടി കമ്പനിയായ ഇൻഫോസിസ് ജൂൺ പാദഫലങ്ങൾ (Q1FY27) പ്രഖ്യാപിച്ചു. കമ്പനിയുടെ അറ്റാദായം, തൊട്ടു മുമ്പത്തെ വർഷത്തെ സമാന പാദത്തിലെ 6,921 കോടി രൂപയിൽ നിന്ന് 12% ഉയർന്ന് 7,769 കോടി രൂപയിലെത്തി. സമാന കാലയളവിൽ പ്രവർത്തന വരുമാനം 14% വർധനയോടെ 42,279 കോടിയിൽ നിന്ന് 48,211 കോടിയായി മാറി.ഡിസംബർ പാദത്തിലെ 5.5 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ, നിലവിൽ ഇൻഫോസിസിന്റെ വരുമാനത്തിന്റെ 8.2% AI സർവീസുകളിൽ നിന്നാണ്. 30 ദശലക്ഷം ഡോളറിന് മുകളിലുള്ള വലിയ ഓർഡർ ബുക്കിംഗുകൾ ഈ പാദത്തിൽ 3.6 ബില്യൺ ഡോളറിലെത്തി. ഇത് കഴിഞ്ഞ പാദത്തിൽ 3.2 ബില്യൺ ഡോളറും മുൻവർഷം ഇതേ കാലയളവിൽ 3.8 ബില്യൺ ഡോളറുമായിരുന്നു.സ്റ്റെർലിംഗ് ബാങ്ക് ഓഫ് ഏഷ്യ, സെമികൺഡക്ടർ നിർമ്മാതാക്കളായ ഗ്ലോബൽ ഫൗണ്ട്രീസ്, മലേഷ്യ ആസ്ഥാനമായുള്ള ആശുപത്രി ശൃംഖലയായ ഐഎച്ച്എച്ച് ഹെൽത്ത്‌കെയർ എന്നിവരിൽ നിന്നും കമ്പനി പുതിയ കരാറുകൾ സ്വന്തമാക്കി. ഇൻഫോസിസ് നടപ്പ് സാമ്പത്തിക വർഷത്തെ അപ്പർ എൻഡ് റവന്യു ഗ്രോത്ത് ഗൈഡൻസ്, 3.5% എന്ന നിലയിൽ നിന്ന് 3% എന്ന തോതിലേക്ക് താഴ്ത്തി.മാനേജ്മെന്റ് പറയുന്നുഎ.ഐ തരംഗം ഇപ്പോൾ അതിവേഗം വരുമാനമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് കമ്പനി സി.ഇ.ഒ & എം.ഡി സലിൽ പരേഖ് പറഞ്ഞു. എല്ലാ മുൻനിര എഐ കമ്പനികളുമായും തന്ത്രപരമായ പങ്കാളിത്തം സ്ഥാപിച്ചതിലൂടെ, പ്രവർത്തനക്ഷമത വേഗത്തിലാക്കാനും വളർച്ചാ അവസരങ്ങൾ തുറക്കാനും, ഉപഭോക്താക്കളെ സഹായിക്കാനും കമ്പനി നിർമിത ബുദ്ധിയുടെ കരുത്ത് പ്രയോജനപ്പെടുത്തുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ സി.ഇ.ഒനിലവിലെ സിഇഒ സലിൽ പരേഖിന്റെ കാലാവധി അടുത്ത വർഷം മാർച്ചിൽ അവസാനിക്കും. അടുത്ത 5 വർഷത്തേക്ക് ഇൻഫോസിസിനെ നയിക്കാൻ പോകുന്നത് ആശിഷ് കുമാർ ദാസാണ്. അദ്ദേഹം നിലവിൽ വിവിധ വ്യവസായ മേഖലകൾ ഉൾപ്പെടുന്ന, വൈവിധ്യമാർന്ന ബിസിനസ് പോർട്ട്‌ഫോളിയോയുടെ ഗ്ലോബൽ ഹെഡ് ആണ്. മൂന്ന് പതിറ്റാണ്ടിലേറെയായി കമ്പനിക്കൊപ്പം പ്രവർത്തിച്ചു വരുന്ന വ്യക്തിയാണ് ദാസ്. ‘ഇൻഫോസിസ് ബോർഡിന്റെ നോമിനേഷൻ & റമ്യൂണറേഷൻ കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഈ നിയമനം. ഇത് ഓഹരി ഉടമകളുടെ അംഗീകാരത്തിന് വിധേയമായി അഞ്ച് വർഷത്തെ കാലയളവിലേക്കായിരിക്കും’- ഇൻഫോസിസ് സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിംഗിൽ അറിയിച്ചു. ഇൻഫോസിസ് ഓഹരികൾഇന്ന് ഓഹരി വിപണിയിൽ വ്യാപാരം അവസാനിച്ചതിന് ശേഷമാണ് ഇൻഫോസിസിന്റെ ജൂൺ പാദഫലങ്ങൾ പുറത്തു വന്നത്. ഇന്ന് എൻ.എസ്.ഇയിൽ 0.44% എന്ന നേരിയ നഷ്ടത്തിൽ 1,047.40 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചിരിക്കുന്നത്. Disclaimer: ഇവിടെ നൽകിയിരിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ/വ്യാപാര നിർദേശങ്ങളല്ല, ലഭ്യമായ വിവരങ്ങളാണ്. നിക്ഷേപകർ സ്വന്തം ഉത്തരവാദിത്തത്തിൽ തീരുമാനങ്ങളെടുക്കുക


Read News

Back to top button