NEWS
സപ്ലൈകോ അരിമില്ലുകൾ സ്ഥാപിക്കാൻ ആലോചന; ആന്ധ്ര മന്ത്രിയുമായി ചർച്ച നടത്തി മന്ത്രി അനൂപ് ജേക്കബ്

തിരുവനന്തപുരം ∙ പൊതുവിതരണ, ഭക്ഷ്യധാന്യ, നെല്ല് സംഭരണ വിഷയങ്ങളിൽ ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് ആന്ധ്രപ്രദേശ് ഭക്ഷ്യ- സിവിൽ സപ്ലൈസ് മന്ത്രി നാദെന്ദല മനോഹറുമായി ചർച്ച നടത്തി. വിജയവാഡയിലെത്തിയ മന്ത്രി അനൂപ് ജേക്കബ്, കർഷക സേവാകേന്ദ്രവും അരിമില്ലും സന്ദർശിച്ചു. കേരളത്തിലെ നെല്ല് സംഭരണ സംവിധാനം മെച്ചപ്പെടുത്താനായി രാജ്യത്തെ തന്നെ മികച്ച മാതൃകകൾ നേരിട്ടു വിലയിരുത്താനാണ് മന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ആന്ധ്രയിലെത്തിയത്.നെല്ല് സംഭരണ- വിതരണ രീതി, തുക വിതരണം, നെല്ല് ഗുണമേന്മ പരിശോധന, മില്ലുകളുടെ പ്രവർത്തനം, ബില്ലിങ് സമ്പ്രദായം തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടന്നു. ആന്ധ്രയിലെ നെല്ല് സംഭരണ-സംസ്‌കരണ സംവിധാനങ്ങൾ, സംഭരണശാലകളുടെ പ്രവർത്തനം, സാങ്കേതികവിദ്യയുടെ ഉപയോഗം, കർഷക സേവാ കേന്ദ്രങ്ങളുടെ പ്രവർത്തനരീതി എന്നിവ സംഘം വിലയിരുത്തി. കാക്കിനാടയിലെ അരിമില്ലുകളും വയലുകളും സന്ദർശിച്ച് നെല്ല് സംസ്‌കരണവും ഗുണനിലവാര നിയന്ത്രണ സംവിധാനങ്ങളും മനസ്സിലാക്കി മാതൃകാപരമെങ്കിൽ കേരളത്തിൽ നടപ്പാക്കാൻ കഴിയുമോ എന്നാണു പരിശോധിക്കുന്നത്.
Fashion ⏭️


