NEWS

കുട്ടികൾക്കെതിരെയും ക്രൂരത; മോദി സർക്കാരിന്റെ നാശം അടുത്തു: കെ.സി


നിരപരാധികളായ വിദ്യാർഥികൾക്കും വഴിപോക്കർക്കുമെതിരെ നടത്തിയ ക്രൂരമർദനം ഉൾപ്പെടെ നരേന്ദ്ര മോദി സർക്കാരിന്റെ ഇപ്പോഴത്തെ ചെയ്തികൾ അവരുടെ നാശത്തിലേക്കാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ‘മനോരമയോട്’ പറഞ്ഞു. ജനാധിപത്യത്തിൽ കേട്ടുകേൾവിയില്ലാത്ത അസഹിഷ്ണുതയാണ് സർക്കാരിന്. ഇതു കോൺഗ്രസിന്റെയോ മറ്റേതെങ്കിലും പാർട്ടിയുടെയോ വിഷയമല്ല. രാജ്യത്തെ മുഴുവൻ ജനങ്ങളുടെയും രക്ഷിതാക്കളുടെയും ചിന്തയാണ്. അതിനെ കണ്ടില്ലെന്നു നടിക്കുകയും അടിച്ചമർത്തുകയും ചെയ്യുന്ന സ്ഥിരം ശൈലിയാണു സർക്കാരിനെന്നും വേണുഗോപാൽ പറഞ്ഞു.ഇതുവരെ കാണാത്ത കടുത്ത പ്രതിഷേധ രീതിയാണല്ലോ കോൺഗ്രസ് സ്വീകരിച്ചത്? കോൺഗ്രസ് ഈ സമരം ഇന്നലെ തുടങ്ങിയതല്ല. നീറ്റ് ചോദ്യപ്പേപ്പർ വിഷയം ആദ്യം ഉന്നയിച്ചതു രാഹുൽ ഗാന്ധിയാണ്. 3 മാസം മുൻപു പ്രവർത്തക സമിതി ചേർന്നു തീരുമാനിച്ച പ്രതിഷേധ പരിപാടി ഇപ്പോഴും തുടരുന്നുണ്ട്. അതിനിടയിലാണു പ്രതിഷേധവുമായി ഇറങ്ങിയ കുട്ടികൾക്കെതിരായ ക്രൂരത. അതു കണ്ടപ്പോൾ അസാധാരണ ഇടപെടൽ വേണമെന്നു തീരുമാനിച്ചു.പ്രധാനമന്ത്രിയുടെ വീട്ടിലെ മാർച്ച് അറിയിച്ചില്ലെന്ന അതൃപ്തി പ്രതിപക്ഷത്തെ മറ്റു പാർട്ടികൾക്കിടയിലുണ്ട്. അതെക്കുറിച്ച്? വിവരം തക്ക സമയത്തു കൈമാറുന്നതിൽ വീഴ്ചയുണ്ടായെന്നതു ശരിയാണ്. സമരം തുടങ്ങും മുൻപേ വ്യാപകമായി അറിയിക്കാതിരുന്നതാണ്. സമരത്തെ തളർത്താൻ അതു പൊലീസിനെ സഹായിക്കും. എന്നാൽ, സമരം തുടങ്ങിയ ശേഷം പ്രതിപക്ഷത്തെ എല്ലാ പാർട്ടി നേതാക്കളെയും അറിയിച്ചിരുന്നു.


Fashion ⏭️

Back to top button