NEWS
ആരുടേതെന്ന് അറിയില്ല; കേരളത്തിലെ ബാങ്കുകളിൽ 1275 കോടിയുടെ ‘അനാഥപ്പണം’

കൊച്ചി ∙ അവകാശികളില്ലാതെ കിടന്ന ദേശസാൽകൃത ബാങ്ക് നിക്ഷേപങ്ങളിൽ നിന്ന് ഏപ്രിൽ വരെ സംസ്ഥാനത്തു തിരികെ നൽകിയത് 858.56 കോടി രൂപ. കഴിഞ്ഞ ഓഗസ്റ്റിൽ റിസർവ് ബാങ്ക് കണക്കനുസരിച്ച് സംസ്ഥാനത്ത് 93.80 ലക്ഷം അക്കൗണ്ടുകളിലായി 2133.72 കോടി രൂപയാണ് അവകാശികളെ കണ്ടെത്താൻ കഴിയാതെ ഉണ്ടായിരുന്നത്. ഇനി 50.32 ലക്ഷം അക്കൗണ്ടുകളിലായി 1275.16 കോടിയാണു ബാക്കിയുള്ളത്.ഈ പണം അവകാശികൾക്കു തിരികെ നൽകാൻ ‘നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം’ എന്ന ബോധവൽക്കരണ പരിപാടി ധനകാര്യ മന്ത്രാലയം നടത്തിയിരുന്നു. ഒൻപതു മാസത്തിനുള്ളിൽ സംസ്ഥാനത്ത് ഈ തുകയിൽ നിന്ന് 40.23% അവകാശികൾക്കു തിരികെ നൽകാൻ കഴിഞ്ഞതു വലിയ നേട്ടമാണ്. ചില ജില്ലകളിൽ 50 ശതമാനത്തിലേറെ അവകാശികളെ കണ്ടെത്താൻ കഴിഞ്ഞു.
Fashion ⏭️


