SPORTS

ഇന്ത്യയ്ക്കും സിംബാബ്‌വെയ്ക്കും തുല്യ സാധ്യതയെന്ന് സിക്കന്ദർ റാസ; ട്വന്റി20 പരമ്പരയ്ക്കു നാളെ തുടക്കം


ഹരാരെ∙ ഇന്ത്യയ്ക്കെതിരായ 3 മത്സര ട്വന്റി20 പരമ്പരയിൽ തങ്ങൾക്കും ഉറച്ച വിജയസാധ്യതയുണ്ടെന്നും പരമ്പര ആര് സ്വന്തമാക്കുമെന്ന് പറയാൻ സാധിക്കില്ലെന്നും സിംബാബ്‌വെ ക്യാപ്റ്റൻ സിക്കന്ദർ റാസ. നാളെ ആരംഭിക്കുന്ന ആദ്യ ട്വന്റി20ക്ക് മുന്നോടിയായി സംസാരിക്കുകയായിരുന്നു റാസ.നാളെ ഹരാരെയിലാണ് ആദ്യ മത്സരം. പിന്നാലെ 25, 26 തീയതികളിലായി പരമ്പരയിലെ ബാക്കിയുള്ള മത്സരങ്ങളും ഇതേ വേദിയിൽ നടക്കും. അയർലൻഡിനും ഇംഗ്ലണ്ടിനും എതിരായ ട്വന്റി20 പരമ്പരകളിൽ സമ്പൂർണ തോൽവി വഴങ്ങിയ ശേഷമാണ് ശ്രേയസ് അയ്യരുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം സിംബാബ്‌വെയിൽ എത്തുന്നത്.


Auto ⏭️

Back to top button