ജോജുവിനെതിരെ പിആർ വർക്ക് നടത്തി പ്രമുഖ നടനും ഭാര്യയും; ഇത് അവരുടെ സ്ഥിരം കലാപരിപാടിയാണെന്ന് ലക്ഷ്മി മേനോൻ

നടൻ ജോജു ജോർജ്, മിഥുൻ രമേശ്, ഭാര്യ ലക്ഷ്മി മേനോൻ
മലയാള സിനിമയിലെ പ്രമുഖ നടനും ഭാര്യയ്‌ക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി ഇന്നലെ നടൻ ജോജു ജോർജ് രംഗത്തെത്തിയിരുന്നു. ‘വരവ്’ എന്ന ചിത്രത്തിന്റെ റിലീസിന് പിന്നാലെ തനിക്കെതിരായ ആസൂത്രിത നെഗറ്റീവ് ക്യാംപെയ്നുകൾക്കെതിരെ ഇൻസ്റ്റഗ്രാം ലൈവിലൂടെയായിരുന്നു ജോജുവിന്റെ പ്രതികരണം. നടനും ഭാര്യയും കൂടാതെ മലയാള സിനിമയിലെ പല പ്രമുഖ താരങ്ങളും പെയ്ഡ് പിആർ വർക്ക് ചെയ്യുന്നുണ്ടെന്നും ജോജു ആരോപിച്ചിരുന്നു. തന്നെ വ്യക്തിഹത്യ ചെയ്യാൻ ബോധപൂർവമായ ശ്രമം നടക്കുന്നുവെന്നും നടൻ വ്യക്തമാക്കിയിരുന്നു.
ഇപ്പോഴിതാ ഈ വിഷയത്തിൽ വ്ലോഗറും നടൻ മിഥുൻ രമേശിന്റെ ഭാര്യയുമായ ലക്ഷ്മി മേനോന്റെ പ്രതികരണമാണ് ശ്രദ്ധനേടുന്നത്. ജോജുവിനെ ലക്ഷ്യംവച്ച താരദമ്പതികൾ ആരെന്ന സൂചന നൽകിയായിരുന്നു ലക്ഷ്മിയുടെ പ്രതികരണം. ‘ഇത് ആ പെൺകോന്തനായ ഭർത്താവിന്റെയും അവളുടെയും സ്ഥിരം കലാപരിപാടി അല്ലേ, നമ്മൾ അതിലും മുകളിലാണ് ചേട്ടാ’ എന്നായിരുന്നു ലക്ഷ്മിയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലെ വാചകം. ജോജുവിനെ ലക്ഷ്യംവയ്ക്കുന്ന മലയാള സിനിമയിലെ താരദമ്പതികൾ ആരാണെന്നാണ് ഇപ്പോൾ സിനിമാലോകത്തെ പ്രധാന ചർച്ച. ലൈവിൽ പേരെടുത്തു പറയാതെയായിരുന്നു ജോജുവിന്റെ വെളിപ്പെടുത്തൽ.
Joju George
ഷാജി കൈലാസ് സംവിധാനം ചെയ്ത് എ കെ സാജൻ തിരക്കഥയൊഴുതിയ ‘വരവ്’ തിയേറ്ററുകളിൽ സമ്മിശ്ര പ്രതികരണങ്ങളാണ് നേടുന്നത്. ഹൈറേഞ്ച് സ്വദേശിയായ ‘പോൾസൺ’ എന്ന കഥാപാത്രത്തെയാണ് ജോജു ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
English Summary
Lakshmi Menon has alleged that a prominent actor and his wife carried out a PR campaign against Joju George, claiming such actions have become their “regular practice.” The remarks have sparked fresh discussion on social media and within the Malayalam film industry.
RELATED TOPICS: LAKSHMI MENON, JOJU GEORGE, PR ALLEGATION, MALAYALAM CINEMA, CELEBRITY CONTROVERSY
Business ⏭️


