NEWS
‘തീരുവ ബോംബ്’ വീണ്ടും; ഇന്ത്യയടക്കം 60 രാജ്യങ്ങൾക്ക് ‘ട്രംപൻ’ ഷോക്ക്, ഇന്ത്യ തളരുമെന്ന് പ്രവചനം, യുദ്ധത്തിനില്ലെന്ന് ഇസ്രയേൽ

ഇറാനെതിരായ യുദ്ധത്തിനൊപ്പം തന്റെ സ്വന്തം ‘തീരുവയുദ്ധം’ കൂടി നടത്താൻ ട്രംപിന്റെ മുന്നൊരുക്കം. ഇന്ത്യയടക്കം 60 രാജ്യങ്ങൾക്ക് 10 മുതൽ 12.5% വരെ അധികത്തീരുവ ചുമത്താൻ ഏതാണ്ട് തീരുമാനമായെന്ന് യുഎസ് ട്രേഡ് റപ്രസന്റേറ്റീവ് ജേമിസൺ ഗ്രീർ വ്യക്തമാക്കി. പ്രഖ്യാപനം ഉടനുണ്ടാകും. നിലവിൽ ട്രംപ് ഭരണകൂടം ഏതാണ്ടെല്ലാ രാജ്യങ്ങൾക്കും ചുമത്തുന്ന 10% തീരുവയുടെ കാലാവധി ജൂലൈ 24ന് അവസാനിക്കും. അതിനുപിന്നാലെ പുതിയ തീരുവ ചുമത്താനാണ് നീക്കം. കയറ്റുമതി, ഫാക്ടറികളുടെ പ്രവർത്തനം, തൊഴിൽ എന്നിവയിൽ വിവേചനം, ചൂഷണം എന്നിവ ചൂണ്ടിക്കാട്ടി ഇന്ത്യയടക്കം 60ഓളം രാജ്യങ്ങൾക്കുമേൽ ട്രംപ് ഭരണകൂടം സെക്ഷൻ 301 പ്രകാരം വിവിധ അന്വേഷണങ്ങൾ നടത്തിയിരുന്നു. ഇന്ത്യ തളരുമെന്ന് ഐഎംഎഫ്; യുഎസ്-ചൈന ‘പോര്’ വഷളാകും
Fashion ⏭️


