NEWS
മദ്യപിക്കാൻ പണം നൽകിയില്ല; ഭാര്യയെ കൊന്ന് മൃതദേഹം ഇരുമ്പ് പെട്ടിയിൽ ഒളിപ്പിച്ചു, യുവാവ് അറസ്റ്റിൽ

ജയ്പൂർ∙ മദ്യപിക്കാൻ പണം നൽകാൻ വിസമ്മതിച്ചതിനെത്തുടർന്ന് ഭാര്യയെ മർദിച്ച് കൊലപ്പെടുത്തി യുവാവ്. രാജസ്ഥാനിലെ ജുൻജുനുവിൽ ആണ് സംഭവം. സുലോചന (34) ആണ് ക്രൂരമർദനത്തിന് ഇരയായി കൊല്ലപ്പെട്ടത്. ഭർത്താവ് കൃഷ്ണ കുമാർ ജാട്ട് (40) പൊലീസ് പിടിയിലായി. ശനിയാഴ്ച രാത്രി ഇരുവരും തമ്മിൽ തർക്കമുണ്ടായി. കൃഷ്ണ കുമാർ മദ്യപിക്കാൻ പണം ആവശ്യപ്പെട്ടപ്പോൾ സുലോചന നൽകാൻ വിസമ്മതിച്ചു. ഇതിൽ പ്രകോപിതനായ കൃഷ്ണ, ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം വീട്ടിലുണ്ടായിരുന്ന ഇരുമ്പ് പെട്ടിയിൽ ഒളിപ്പിച്ചു.
Fashion ⏭️


