LIFESTYLE

കരിമ്പാറയ്ക്ക് മുകളിൽ മണ്ണടിച്ച് പ്ലോട്ടാക്കി വിറ്റു! വാങ്ങിയവർ പെട്ടു; തരികിടകൾ അനേകം; സൂക്ഷിക്കണം


രണ്ടാഴ്ച മുൻപ് നാട്ടിലുള്ളപ്പോൾ വൈകുന്നേരം ചാറ്റൽ മഴയും കണ്ടുകൊണ്ട് പാട്ടും കേട്ടിരിക്കെയാണ് ഫോൺ അടിക്കുന്നത്, ഏതോ ദുബായ് നമ്പറാണ്.” ചേട്ടാ, പാറപ്പുറത്ത് വീട് നിർമിക്കാൻ പറ്റുമോ ..?”” ഒരു സംശയവും വേണ്ട, സാധിക്കും”അതോടെ വിളിച്ചയാൾക്കു സമാധാനമായി, എങ്കിലും ഈ ഭൂമിമലയാളത്തിൽ ഇത്രയധികം മണ്ണുള്ളപ്പോൾ ഒരാവശ്യവുമില്ലാതെ പാറപ്പുറത്ത് പോയി ഇദ്ദേഹം എന്തിനായിരിക്കും വീട് പണിയുന്നത് എന്നറിയാനുള്ള ഒരു ആകാംഷ സ്വാഭാവികമായും എനിക്കുണ്ടായി. അങ്ങനെയാണ് അദ്ദേഹം ആ കരളലിയിക്കുന്ന കഥ പറയുന്നത്.വിളിച്ചയാളുടെ പേര് പ്രദീപ്, ദുബായിൽ ഇരിക്കുന്ന അദ്ദേഹം നാട്ടിൽ വീട് വയ്ക്കാനായി സ്ഥലം നോക്കാൻ ചില ബന്ധുക്കളെയും ബ്രോക്കറേയും ഏൽപിച്ചു, രണ്ടാഴ്ച കഴിഞ്ഞപ്പോൾ ബ്രോക്കർ തിരികെ വിളിച്ചു.” ചേട്ടാ, നല്ലൊരു പ്ലോട്ട് കിട്ടാനുണ്ട്, റോഡ് ഫ്രണ്ടാണ്, നിരപ്പായ സ്ഥലമാണ്, മാത്രവുമല്ല തൊട്ടടുത്തു താമസിക്കുന്നവരൊക്കെ നല്ല തറവാട്ടിൽ പിറന്നവരുമാണ്.”


Cinema ⏭️

Back to top button