AUTO

ഹൈലക്‌സ്, സഫാരി, സ്‌കോർപിയോ; വാഹനപ്രേമികളെ കൊതിപ്പിക്കാൻ എത്തുന്ന 5 പുത്തൻ 4×4 എസ്‌യുവികൾ! ‌


ഇന്ത്യയിലെ കാര്‍ വിപണിയില്‍ എസ്‌യുവികള്‍ക്കുള്ള ജനപ്രീതിക്ക് ഒരു കുറവും സംഭവിച്ചിട്ടില്ലെന്നു മാത്രമല്ല നാള്‍ക്കുനാള്‍ കുതിച്ചുയരുക കൂടിയാണ്. മുന്‍നിര വാഹന നിര്‍മാതാക്കള്‍ കൂടുതല്‍ ശ്രദ്ധ എസ്‌യുവി മോഡലുകളിലേക്ക് കേന്ദ്രീകരിച്ചതോടെ വൈവിധ്യങ്ങള്‍ക്കും കുറവില്ലാതായി. നിലവില്‍ വിപണിയിലുള്ള ഭൂരിഭാഗം എസ്‌യുവികളും ഫ്രണ്ട് വീല്‍ ഡ്രൈവ് ക്രോസ് ഓവറുകളാണെങ്കിലും എണ്ണം പറഞ്ഞ ഫോര്‍ വീല്‍ ഡ്രൈവ് ഓള്‍ വീല്‍ ഡ്രൈവ് മോഡലുകള്‍ വൈകാതെ പുറത്തിറങ്ങും. വാഹനപ്രേമികള്‍ ചങ്കിടിപ്പോടെ കാത്തിരിക്കുന്ന 4×4/ AWD എസ് യുവികളെ പരിചയപ്പെടാം. പുതുതലമുറ ടൊയോട്ട ഹൈലക്‌സ്ജൂലൈ 28നാണ് പുതുതലമുറ ഹൈലക്‌സ് പുറത്തിറങ്ങുക. ഡിസൈനിലും ഇന്റീരിയറിലും ഫീച്ചറിലും മാറ്റങ്ങളുണ്ടാവും. മുന്നില്‍ വലിയ ഹണികോമ്പ് ഗ്രില്‍, TOYOTA എന്ന് വലുതാക്കി എഴുതിയ ബോള്‍ ലോഗോ, കൂടുതല്‍ മെലിഞ്ഞ എല്‍ഇഡി ഹെഡ് ലാംപുകള്‍ എന്നിവയോടെയാണ് ഹൈലക്‌സിന്റെ വരവ്. ഉള്ളില്‍ ഇരട്ട 12.3 ഇഞ്ച് ഡിസ്‌പ്ലേകള്‍, വെന്റിലേറ്റഡ് സീറ്റുകള്‍, 360 ഡിഗ്രി ക്യാമറ, വയര്‍ലെസ് ചാര്‍ജിങ് എന്നിവ മുഖ്യ ആകര്‍ഷണങ്ങളാവും. സുരക്ഷക്ക് അഡാസ് ഫീച്ചറുകളുമുണ്ടാവും. 2.8 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ തന്നെ തുടരും. ഇന്ധനക്ഷമതക്കായി 48V മൈല്‍ഡ് ഹൈബ്രിഡ് സംവിധാനം കൂടി ചേര്‍ക്കാനിടയുണ്ട്. ടാറ്റ സഫാരി ഇവിടാറ്റ അവിന്യടാറ്റ മോട്ടോഴ്‌സിന്റെ അള്‍ട്രാ പ്രീമിയം ഇവി ബ്രാന്‍ഡാണ് അവിന്യ. ഒന്നല്ല ഒരു കൂട്ടം വാഹനങ്ങളാണ് ഇതുവഴി ടാറ്റ മോട്ടോഴ്‌സ് പുറത്തിറക്കുക. ഇതില്‍ ആദ്യ മോഡലായ അവിന്യ എക്‌സ് എന്ന ആഡംബര ക്രോസ് ഓവര്‍ എസ്‌യുവി അടുത്ത വര്‍ഷം തുടക്കത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൈനീസ് വാഹന നിര്‍മാതാക്കളായ ചെറിയുമൊപ്പം ചേര്‍ന്ന് ജെആര്‍എല്‍ വികസിപ്പിച്ച ഫ്രീലാന്‍ഡര്‍ പ്ലാറ്റ്‌ഫോമിലാവും ഈ വാഹനം ഒരുങ്ങുക.


Sports ⏭️

Back to top button