HEALTH
നല്ല ഉറക്കം കിട്ടാറില്ലേ? ശരീരം തരുന്ന ഈ അപായ സൂചനകൾ അവഗണിക്കരുത്!

ആരോഗ്യകരമായ ജീവിതത്തിന് കൃത്യമായ ഉറക്കം ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. എന്നാൽ ഇന്നത്തെ തിരക്കുപിടിച്ച ജീവിതശൈലിയിൽ പലർക്കും ആവശ്യത്തിന് ഉറക്കം ലഭിക്കാറില്ല. ഉറങ്ങുമ്പോൾ ശരീരം വിശ്രമത്തിലാണെന്ന് പറയാറുണ്ടെങ്കിലും, കോശങ്ങളിലെ അറ്റകുറ്റപ്പണികളും മെറ്റബോളിക് പ്രവർത്തനങ്ങളും സജീവമായി നടക്കുകയായിരിക്കും.ആവശ്യത്തിന് ഉറക്കം ലഭിക്കുന്നില്ലെങ്കിൽ ശരീരം ചില ലക്ഷണങ്ങളിലൂടെ അത് പ്രകടിപ്പിക്കുമെന്നാണ് ആരോഗ്യവിദഗ്ദ്ധനായ ഡോ. കുനാൽ സൂദ് പറയുന്നത്. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ അദ്ദേഹം പങ്കുവെച്ച ഉറക്കക്കുറവിന്റെ പ്രധാനപ്പെട്ട ചില ലക്ഷണങ്ങൾ ഇവയാണ്.ചായയോ കാപ്പിയോരാവിലെ ഒരു ചായയോ കാപ്പിയോ (Caffeine) കുടിച്ച് ദിവസം തുടങ്ങുന്നത് സാധാരണമാണ്. എന്നാൽ പകൽ സമയങ്ങളിൽ ഊർജ്ജസ്വലമായിരിക്കാൻ കാപ്പിയെ അമിതമായി ആശ്രയിക്കേണ്ടി വരുന്നത് ഉറക്കക്കുറവിന്റെ ലക്ഷണമാണ്.കാപ്പിയിലുള്ള കഫീൻ തലച്ചോറിലെ അഡെനോസിൻ റിസപ്റ്ററുകളെ തടയുകയും താൽക്കാലികമായി ഉറക്കം തൂങ്ങൽ മാറ്റുകയും ചെയ്യും. എന്നാൽ ഉറക്കത്തിലൂടെ ശരീരം വീണ്ടെടുക്കുന്ന യഥാർത്ഥ ഊർജ്ജത്തിന് പകരമാവാൻ ഇതിനാവില്ല. ഇത് പിന്നീട് ഉറക്കമില്ലായ്മയിലേക്കും കഫീന്റെ അമിത ഉപയോഗത്തിലേക്കും നയിക്കുമെന്ന് അദ്ദേഹം പറയുന്നു.മധുരത്തോട് ആസക്തി
Cinema ⏭️


