LIFESTYLE

പാചകം ചെയ്ത എണ്ണ എത്രദിവസം വരെ ഉപയോഗിക്കാം; സൂക്ഷിക്കാനും ചില പൊടിക്കൈകൾ ഉണ്ട്


പ്രതീകാത്മക ചിത്രം

വീട്ടിൽ പാചകം ചെയ്യുമ്പോൾ നാം പ്രധാനമായും ഉപയോഗിക്കുന്ന ഒന്നാണ് എണ്ണ. പപ്പടം കാച്ചുമ്പോഴും മീൻ വറുക്കുമ്പോഴും പലഹാരങ്ങൾ തയാറാക്കുമ്പോഴും ധാരാളം എണ്ണ ബാക്കി വരാറുണ്ട്. എന്നാൽ എണ്ണ വില ഉയരുന്ന സാഹചര്യത്തിൽ ഇത് വെറുതെ കളയാൻ ആർക്കും തോന്നില്ല. എന്നാൽ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കാമോ?​ ഒരു പ്രാവശ്യം ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കാൻ പാടില്ലെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.

എന്നാലും പാചകം ചെയാൻ ഉപയോഗിച്ച എണ്ണ (വറുക്കാൻ ഉപയോഗിച്ച എണ്ണ)​ പരമാവധി രണ്ട് അല്ലെങ്കിൽ മൂന്ന് തവണ മാത്രം വീണ്ടും ഉപയോഗിക്കാം. അതിൽ കൂടുതൽ തവണ ഉപയോഗിക്കുന്നത് എണ്ണയിലെ കൊഴുപ്പിന്റെ ഘടനയെ മാറ്റുകയും ആരോഗ്യത്തിന് ഹാനികരമായ ഫ്രീ റാഡിക്കലുകൾ ഉണ്ടാകാൻ കാരണമാവുകയും ചെയ്യുന്നു.

ഒരിക്കൽ ഉപയോഗിച്ച എണ്ണ എങ്ങനെ സൂക്ഷിക്കാം

ഒരിക്കൽ എണ്ണ ഉപയോഗിക്കുമ്പോൾ അതിൽ പാകം ചെയ്ത ഭക്ഷണത്തിന്റെ ബാക്കിയൊക്കെ ഉണ്ടാകും. അത് നല്ലതുപോലെ അരിച്ചെടുത്തശേഷം വായുകടക്കാത്ത ഇരുണ്ട പാത്രങ്ങളിൽ സൂക്ഷിക്കുക. അരിപ്പയോ നേർത്ത തുണിയോ കൊണ്ട് വേണം എണ്ണ അരിക്കാൻ. എണ്ണയുടെ നിറം വല്ലാതെ ഇരുണ്ടാലും ചൂടാക്കുമ്പോൾ പുകയുന്ന സ്വഭാവം കാണിച്ചാലും ദുർഗന്ധം അനുഭവപ്പെട്ടാലും അത് പിന്നീട് ഉപയോഗിക്കാൻ പാടില്ല. മുട്ട,​ മാംസം തുടങ്ങിയ ഭക്ഷണങ്ങൾ വറുത്ത എണ്ണ പെട്ടെന്ന് കേടായേക്കാം.

English Summary

Health experts advise against frequent reuse of cooking oil. While ideally not reused, oil can be used up to two or three times for frying. Excessive reuse alters fat structure, generating harmful free radicals. Properly filter and store used oil in airtight, dark containers. Discard oil if it darkens, smokes, or smells bad, especially after frying meat or eggs.
RELATED TOPICS: USED COOKING OIL, COOKING OIL STORAGE, REUSED OIL, COOKING TIPS MALAYALAM, USED OIL HEALTH RISKS


News ⏭️

Back to top button