NEWS

റഷ്യൻ ആക്രമണത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം: റഷ്യൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി ഇന്ത്യ


ന്യൂഡൽഹി∙ യുക്രെയ്ൻ തീരത്തെ കപ്പലിനുനേരെ റഷ്യ നടത്തിയ ആക്രമണത്തിൽ നാല് ഇന്ത്യക്കാർ കൊല്ലപ്പെട്ട സംഭവത്തിൽ റഷ്യൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചു വരുത്തി പ്രതിഷേധമറിയിച്ച് ഇന്ത്യ. കാസർകോട് വെള്ളരിക്കുണ്ട് സ്വദേശി അഖിൽ ജോയൻ ഉൾപ്പെടെയുള്ള 4 ഇന്ത്യക്കാരടക്കം 10 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ചാർജ് ഡി അഫയേഴ്‌സ് പദവി വഹിക്കുന്ന വ്ലാഡിമിർ ലാഡനോവിനെയാണ് വിദേശകാര്യ മന്ത്രാലയം വിളിച്ചു വരുത്തിയത്.നാല് ഇന്ത്യക്കാരുടെ ജീവൻ നഷ്ടപ്പെടുന്നതിനു കാരണമായ ഇത്തരം ആക്രമണങ്ങളെ അപലപിക്കുന്നുവെന്നും കടുത്ത ആശങ്കയുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പിന്നീട് പ്രസ്താവനയിൽ പറഞ്ഞു. ആക്രമണങ്ങൾ രാജ്യാന്തര മാരിടൈം വാണിജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണി ഉയർത്തുന്നുവെന്നും ഇന്ത്യ കൂട്ടിച്ചേർത്തു.


Fashion ⏭️

Back to top button