NEWS

ലഹരി ബന്ധമല്ല, പാളയത്ത് യുവാവിനെ കുത്തിയത് ബന്ധു; ആശുപത്രിയിൽ കൊണ്ടുപോയതിന്റെ വൈരാഗ്യത്തിൽ കൊലപാതകം


കോഴിക്കോട് ∙ പാളയം പച്ചക്കറി മാർക്കറ്റിനു സമീപം പുതിയ കോവിലകം പറമ്പിൽ യുവാവിനെ വീടിനുള്ളിൽ അതിക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബന്ധു കസ്റ്റഡിയിൽ. പുതിയ കോവിലകം പറമ്പ് നഗറിൽ ബിജുവിനെ (38) ആണ് ഞായറാഴ്ച പുലർച്ചെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കേസിൽ കോഴിക്കോട് മാങ്കാവ് കൊളങ്ങരപ്പീടിക സ്വദേശിയായ 22 വയസ്സുകാരൻ ആണ് കസ്റ്റഡിയിലായത്.ഞായറാഴ്ച പുലർച്ചെയാണ് രക്തം വാർന്ന നിലയിൽ ബിജുവിന്റെ മൃതദേഹം കണ്ടെത്തിത്. പശുവിനെ കറക്കാനായി രാവിലെ അമ്മ വിളിച്ചിട്ടും മുറി തുറക്കാത്തതിനെ തുടർന്ന് നോക്കുമ്പോഴാണ് മുറി പുറത്തു നിന്ന് കുറ്റിയിട്ട നിലയിൽ കണ്ടത്. പുറത്തുപോയി കാണുമെന്നു കരുതിയെങ്കിലും കുറച്ചുസമയം കഴിഞ്ഞും കാണാത്തതിനെ തുടർന്ന് മുറി തുറന്നു നോക്കുമ്പോഴാണ് ബിജുവിനെ രക്തം വാർന്നു മരിച്ച നിലയിൽ കണ്ടെത്തിയത്.യുവാവിനെ കസബ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. മൂർച്ചയേറിയ കത്തി പോലുള്ള ആയുധം കൊണ്ടുളള മുറിവാണ് മരണകാരണം എന്നായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ബിജുവിന്റെ ശരീരത്തിൽ കണ്ടെത്തിയ 45 മുറിവിൽ 18 മുറിവും കഴുത്തിൽ ആയിരുന്നു ഉണ്ടായിരുന്നത്. സംഭവദിവസം മദ്യപിച്ചിരുന്നതിനാലാണ് ബിജുവിന് യുവാവിന്റെ ആക്രമണം പ്രതിരോധിക്കാൻ ആകാതെ പോയതെന്നാണ് നിഗമനം. അന്വേഷണത്തിന്റെ ഭാഗമായി സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചിരുന്നു.


Fashion ⏭️

Back to top button