NEWS
കെഎസ്ആർടിസി – സ്വിഫ്റ്റ് കമ്പനിക്കു വാങ്ങിയ 10 ബസുകളുടെ ഷാസി പൊട്ടി; പഴക്കം 2 മുതൽ 4 വർഷവും മൂന്നു മാസവും മാത്രം

കോഴിക്കോട്∙ കെഎസ്ആർടിസി – സ്വിഫ്റ്റ് കമ്പനിക്കു വാങ്ങിയ ബസ് പർച്ചേസ് വിജിലൻസ് അന്വേഷിക്കണമെന്ന ആവശ്യം ശക്തം. 2 മുതൽ 4 വർഷവും മൂന്നു മാസവും മാത്രം പഴക്കമുള്ള 10 ബസുകളുടെ ഷാസിയാണ് ഇതിനകം പൊട്ടിയതെന്നു തൊഴിലാളികൾ പറയുന്നത്. ബസ് വാങ്ങിയതിൽ വൻ ക്രമക്കേട് നടന്നത് സംബന്ധിച്ച് അന്വേഷിക്കണമെന്ന് ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ (ടിഡിഎഫ്) മുൻപ് അന്നത്തെ മന്ത്രി കെ.ബി.ഗണേഷ് കുമാറിനു പരാതി നൽകിയതാണ്. എന്നാൽ, തുടർനടപടി ഉണ്ടായില്ല. ഷാസി മാത്രമല്ല പല സ്പെയർ പാർട്സുകളും വാറന്റി കാലാവധിക്കു മുൻപു തകരാറിലാകുന്നതായാണു പല ജീവനക്കാരും പറയുന്നത്. കമ്പനി പ്രതിനിധികളെത്തി ഇതു പരിശോധിച്ച ശേഷം കമ്പനിയിലേക്കു കൊണ്ടു വരാൻ പറയും. അവിടെ കൊണ്ടിട്ടു രണ്ടാഴ്ച കഴിഞ്ഞു തിരിച്ചെത്തി വീണ്ടും വൈകാതെ വാഹനം കട്ടപ്പുറത്താകുന്ന സാഹചര്യമാണ്. ഇവ ആവർത്തിക്കുന്നതിനാലാണ് വിജിലൻസ് അന്വേഷണം ആവശ്യപ്പെടുന്നതെന്നു കെഎസ്ആർടിസി വർക്കേഴ്സ് യൂണിയൻ (ഐഎൻടിയുസി) ഭാരവാഹികൾ പറഞ്ഞു. ഇതേക്കുറിച്ചു ഗതാഗത മന്ത്രിക്കു വീണ്ടും നിവേദനം നൽകുമെന്നും ഭാരവാഹികൾ പറഞ്ഞു.
Fashion ⏭️


