NEWS

സൗദിക്കെതിരെ ഹൂതി; നേരിടുമെന്ന് സൗദി, റഷ്യൻ നീക്കത്തിൽ ഇന്ത്യയ്ക്ക് ആഘാതം, ട്രംപിന്റെ ഭീഷണിയിൽ കുതിച്ച് എണ്ണവില


ഇറാൻ-യുഎസ് യുദ്ധവും ഹോർമുസിലെ കപ്പൽതടസ്സവും മൂലം കടുത്ത ഞെരുക്കത്തിലായ ആഗോള സമ്പദ്‍വ്യവസ്ഥയ്ക്ക് കൂടുതൽ ആഘാതമാകുന്ന ഭീഷണിയുമായി യെമനിലെ ഹൂതി വിമതർ. ചെങ്കടലിൽ സൗദി അറേബ്യൻ കപ്പലുകളെ തടയുമെന്നാണ് ഇറാന്റെ പിന്തുണയുള്ള ഹൂതികളുടെ ഭീഷണി. ഈ കടൽപ്പാത അടഞ്ഞാൽ ആഗോള വിപണിയിലേക്കുള്ള എണ്ണ വിതരണത്തിൽ 7% കുറവുണ്ടാകും.ഹോർമുസിലെ പ്രതിസന്ധിമൂലം നിലവിൽ ചെങ്കടൽ മുഖേന സൗദിയിൽ നിന്ന് ദശലക്ഷക്കണക്കിന് ബാരൽ ക്രൂഡോയിലാണ് ആഗോള വിപണിയിലെത്തുന്നത്. ഇത് ഏഷ്യൻ വിപണികൾക്ക് ഉൾപ്പെടെ ആശ്വാസവുമാണ്. എന്നാൽ, സൗദി കപ്പലുകളെ തടയുന്ന നടപടിയിലേക്ക് ഹൂതികൾ കടന്നാൽ എണ്ണ വിതരണം തടസ്സപ്പെട്ടേക്കാം. ഇത് വില കൂടുതൽ കത്തിക്കയറാനിടയാക്കും. ഇന്ത്യയ്ക്കുൾപ്പെടെ അതു തിരിച്ചടിയുമാകും.അതേസമയം, യെമനികളുടെ തുടർച്ചയായ ആക്രമണങ്ങളാണ് യെമനെ വലയ്ക്കുന്നതെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. 2020ലെ ഏഡെൻ വിമാനത്താവള ആക്രമണം, 2022ൽ ദക്ഷിണ യെമനിലെ എണ്ണ കയറ്റുമതി കേന്ദ്രത്തിലെ ആക്രമണം, സനാ വിമാനത്താവളത്തിൽ യെമനിയ എയർവേയ്സ് വിമാനം റാഞ്ചൽ എന്നിങ്ങനെ ഹൂതികളുടെ പ്രവൃത്തികളും മന്ത്രാലയം എടുത്തുപറഞ്ഞു. യെമനിൽ സ്ഥായിയായ സമാധാനമാണ് സൗദി ആഗ്രഹിക്കുന്നതെന്നും ഇതിന് യുഎൻ കൈക്കൊള്ളുന്ന നീക്കങ്ങൾക്ക് എല്ലാ പിന്തുണയും നൽകുമെന്നും സൗദി വിദേശകാര്യ മന്ത്രാലയം എക്സിൽ വ്യക്തമാക്കി.


Fashion ⏭️

Back to top button