NEWS

സർവകലാശാലകളിൽ സ്ഥിരം വി.സി നിയമനം: നിയമം ഭേദഗതി ചെയ്യും

തിരുവനന്തപുരം: സർവകലാശാലകളിൽ സ്ഥിരം വൈസ് ചാൻസലർ നിയമനത്തിന് വഴിയൊരുക്കാൻ സെർച്ച്

കമ്മിറ്റി രൂപീകരണത്തിൽ നിയമം ഭേദഗതി ചെയ്യും. സെർച്ച് കമ്മിറ്റിയിലേക്ക് സർവകലാശാലാ പ്രതിനിധിയെ നൽകാനുള്ള അധികാരം സെനറ്റിൽ നിന്ന് സിൻഡിക്കേറ്റിന് നൽകുന്നതിനാണ് ഭേദഗതി. ഒമ്പത് സർവകലാശാലകളിലാണ് സ്ഥിരം വി.സിമാരില്ലാത്തത്. ഇടത് ഭൂരിപക്ഷമുള്ള സെനറ്റുകൾ സെർച്ച്കമ്മിറ്റി പ്രതിനിധിയെ നൽകാത്തതിനാലാണ് സ്ഥിരം വി.സി നിയമനങ്ങൾ തടസപ്പെട്ടത്. സർക്കാർ പുതിയ അംഗങ്ങളെ നാമനിർദ്ദേശം ചെയ്തതോടെ എം.ജി, കുസാറ്റ്, ഓപ്പൺ ഒഴികെ സിൻഡിക്കേറ്റുകളിൽ യു.ഡി.എഫിന് മേൽക്കൈയായി. നിയമ ഭേദഗതി കൊണ്ടുവന്നാൽ സർക്കാരിന് താത്പര്യമുള്ളവർ സെർച്ച് കമ്മിറ്റിയിലെത്തും.

ചാൻസലറുടെയും, യു.ജി.സി,സർവകലാശാല എന്നിവയുടെയും പ്രതിനിധികളാണ് വി.സി നിയമനത്തിനുള്ള പാനൽ സമർപ്പിക്കേണ്ടത്. ഇതിൽ നിന്നൊരാളെ ഗവർണർ നിയമിക്കും. സർവകലാശാലാ പ്രതിനിധിയില്ലാതെ മുമ്പ് ഗവർണർ രൂപീകരിച്ച രണ്ടംഗ സെർച്ച്കമ്മിറ്റികൾ ഹൈക്കോടതി റദ്ദാക്കിയിരുന്നു. മലയാളം, സംസ്കൃതം, കുസാറ്റ്, ഓപ്പൺ സർവകലാശാലകളിൽ നിലവിൽ സിൻഡിക്കേറ്റാണ് സെർച്ച്കമ്മിറ്റി പ്രതിനിധിയെ നൽകുന്നത്. എന്നാൽ പഴയ സർവകലാശാലകളിലെല്ലാം സെനറ്റിനാണ് അധികാരം.

സുപ്രീംകോടതി ഇടപെട്ടതോടെയാണ് മുഖ്യമന്ത്രിയും ഗവർണറുമായി അനുനയമുണ്ടാക്കി ‌ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ വി.സിമാരെ നിയമിച്ചത്.

Read News ⏭️

Back to top button