NEWS

‘100 കൊല്ലം വേണമെങ്കിലുംം ശിക്ഷിച്ചോളു’; എല്ലാത്തിനും കാരണം ആ നീളൻ മുടിക്കാരി, പകയ്ക്ക് പിന്നാലെ ക്രൂരകൃത്യം


പാലക്കാട് ∙ ‘രണ്ടു പേരെ കൊന്നു; 100 കൊല്ലം വേണമെങ്കിലും എന്നെ ശിക്ഷിച്ചോളൂ; എത്രയും പെട്ടെന്നു വിധി വേണം. ഇനി പുറത്തിറങ്ങേണ്ട. ആരേയും കാണേണ്ട…’ ഇരട്ടക്കൊലപാതകക്കേസിൽ അറസ്റ്റിലായി ആലത്തൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയപ്പോൾ ചെന്താമര പറഞ്ഞ വാക്കുകളാണിത്. ചെന്താമരയുടെ മനസ്സിലെ ക്രൂരത മനസ്സിലാക്കാൻ ആ വാക്കുകൾ തന്നെ ധാരാളമാണ്. ആദ്യമൊരു കൊല, ആ കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും കൊലപാതകം. എന്നിട്ടും ഒരു കൂസ്സലുമില്ലാതെ കോടതി മുറിയിൽ വീണ്ടും… ഇപ്പോഴിതാ കൊടും ക്രൂരതയ്ക്ക് തൂക്കുകയർ തന്നെ കോടതി വിധിച്ചു. പോത്തുണ്ടി തിരുത്തംപാടം ബോയൻ ഉന്നതിയിൽ സുധാകരൻ (55), അദ്ദേഹത്തിന്റെ അമ്മ ലക്ഷ്മി (75) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടെ വിധി.‘‘എല്ലാ വിശുദ്ധർക്കും ഭൂതം ഉണ്ട്. സുധാകരന്റെ മക്കൾക്ക് ചെന്താമര ഭീഷണിയാണ്. കൊലപാതകങ്ങൾ ചെയ്തതിൽ പ്രതിക്ക് കുറ്റബോധം ഇല്ല. ജാമ്യം ലംഘിച്ചാണ് കൊലപാതകങ്ങൾ നടത്തിയത്. ചെന്താമര വീണ്ടും കുറ്റം ചെയ്യാൻ സാധ്യത ഉള്ളയാളാണെന്ന് ജില്ലാ പ്രോബേഷൻ ഓഫിസറുടെ റിപ്പോർട്ട് ഉണ്ടെ’’ന്നും പറഞ്ഞാണ് കോടതി വിധി പ്രഖ്യാപിച്ചത്. കൊലപാതകം നടന്ന് ഒന്നരവര്‍ഷത്തിനു ശേഷമാണ് കേസില്‍ വിധി വരുന്നത്. ബിഎന്‍എസ് വകുപ്പ് 103(1), 126 (2) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ചെന്താമര കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്. ∙ കുടുംബം തകർത്തതിന് പക 2019 ഓഗസ്റ്റ് 31നാണു സജിതയെ (35) പോത്തുണ്ടി തിരുത്തംപാടത്തെ വീടിനകത്തു കഴുത്തിനു പിന്നിലും തോളിലും വെട്ടേറ്റ നിലയിൽ കണ്ടെത്തിയത്. ഭർത്താവ് സുധാകരൻ തിരുപ്പൂരിൽ ജോലിസ്ഥലത്തും മക്കൾ സ്കൂളിലുമായിരുന്നു. തന്റെ കുടുംബം തകർത്തതു സജിതയാണെന്ന അയൽവാസിയും ബോയൻ കോളനി സ്വദേശിയുമായ ചെന്താമരയുടെ സംശയമാണു കൊലപാതകത്തിലേക്കു നയിച്ചത് എന്നാണു പൊലീസിന്റെ കണ്ടെത്തൽ. 


Fashion ⏭️

Back to top button