ലോകകപ്പ് ഫെെനൽ; കേരളത്തിലെ കൂടുതൽ സ്കൂളുകൾക്ക് തിങ്കളാഴ്ച അവധി

പ്രതീകാത്മക ചിത്രം
ആലപ്പുഴ: ലോകപ്പ് ഫുട്ബോൾ ഫെെനൽ മത്സരം പ്രമാണിച്ച് കേരളത്തിലെ ഒരു സ്കൂളിൽ കൂടി അവധി പ്രഖ്യാപിച്ചു. ആലപ്പുഴ മണപ്പുറം രാജഗിരി സെന്റ് ചവറ സിഎംഐ പബ്ലിക് സ്കൂളിനാണ് മനേജ്മെന്റ് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചത്. തിങ്കളാഴ്ച പുലർച്ചെ 12.30നാണ് അർജന്റീനയും സ്പെയ്നും തമ്മിലുള്ള ലോകകപ്പ് ഫൈനൽ മത്സരം ആരംഭിക്കുക.
നിശ്ചിത സമയത്ത് മത്സരം അവസാനിച്ചാൽ തന്നെ 2.30 കഴിയും. സമ്മാനദാന ചടങ്ങ് കഴിയുമ്പോൾ പുലർച്ചെ മൂന്നാകും. എന്നാൽ എക്സ്ട്രാ ടൈമിലേക്കും പെനാൽറ്റി ഷൂട്ടൗട്ടിലേക്കും ഫൈനൽ നീണ്ടാൽ പുലർച്ചെയാകും മത്സരം അവസാനിക്കാൻ. ഈ സാഹചര്യം കണക്കിലെടുത്താണ് കുട്ടികൾക്ക് അവധി നൽകാനുള്ള സ്കൂൾ അധികൃതരുടെ തീരുമാനം.
നേരത്തെ കോഴിക്കോട്ടെ ഭവൻസിന്റെ മൂന്നു സ്കൂളുകളിലും മരട് ഗ്രിഗോറിയൻ പബ്ലിക് സൂകൂളിലും അവധി പ്രഖ്യാപിച്ചിരുന്നു. വിദ്യാർത്ഥികൾക്കും അവരുടെ കുടുംബങ്ങൾക്കും ഒന്നിച്ച് ഫൈനൽ മത്സരം ആസ്വദിക്കാനുള്ള അവസരം നൽകുന്നതിനായി സ്കൂളിന് തിങ്കളാഴ്ച അവധി ദിനമായി പ്രഖ്യാപിക്കാൻ തീരുമാനിച്ചതായി ഭവൻസ് പ്രിൻസിപ്പൽ അറിയിച്ചു.
അതേസമയം, സ്കൂളുകൾക്ക് അവധി നൽകണമെന്ന് ആവശ്യപ്പെട്ട് നിരവധിപേർ വിളിക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ പറഞ്ഞു. എന്നാൽ അവധി നൽകണമോ എന്നതിൽ തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. അദ്ധ്യായന ദിവസങ്ങൾ കുറയുന്നത് പ്രയാസമാണ്. അതിന് പകരം ദിവസം നൽകേണ്ടിവരും. അക്കാര്യത്തിൽ ഒരു തീരുമാനം പറയാനാവില്ലെന്നാണ് മന്ത്രി അറിയിച്ചത്.
English Summary
A school in Alappuzha has declared a holiday on Monday for the FIFA World Cup final between Argentina and Spain. The decision was made to allow students and their families to watch the late-night match. Several other schools in Kerala have also announced a holiday, while the state government is yet to decide on a statewide holiday.
RELATED TOPICS: WORLD CUP FINAL SCHOOL HOLIDAY, SCHOOL HOLIDAY KERALA, FIFA WORLD CUP 2026, WORLD CUP FINAL SCHOOL LEAVE, SCHOOL AVADHI KERALA
Read News ⏭️


