NEWS

ഗുജറാത്തിൽ പടക്കനിർമാണശാലയിൽ സ്ഫോടനം; 8 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്


അഹമ്മദാബാദ് ∙ അഹമ്മദാബാദ് നഗരത്തിനു പുറത്തുള്ള വസ്ത്രാലിനു സമീപം ഗത്രാഡ് റോഡിൽ പ്രവർത്തിച്ചിരുന്ന അനധികൃത പടക്ക നിർമാണശാലയിലുണ്ടായ വൻ തീപിടിത്തത്തിലും സ്ഫോടനത്തിലും എട്ട് പേർ കൊല്ലപ്പെട്ടു. അപകടത്തിൽ പത്തോളം പേർക്ക് പരുക്കേറ്റതായാണ് വിവരം. ഇന്ന് ഉച്ചയോടെ ആയിരുന്നു അപകടം. പരുക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.സ്ഫോടനത്തിനു പിന്നാലെ അഹമ്മദാബാദ് മുൻസിപ്പൽ കോർപറേഷൻ (എഎംസി) കമ്മിഷണർ, മേയർ എന്നിവർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിച്ചു. പ്രാഥമിക അന്വേഷണത്തിൽ പടക്ക നിർമാണ യൂണിറ്റ് യാതൊരുവിധ അനുമതികളുമില്ലാതെ അനധികൃതമായാണ് പ്രവർത്തിച്ചിരുന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചു. മരിച്ചവരുടെയും പരുക്കേറ്റവരുടെയും വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും ഔദ്യോഗിക സ്ഥിരീകരണം ആയിട്ടില്ലെന്നും അധികൃതർ അറിയിച്ചു.


Fashion ⏭️

Back to top button