BUSINESS

Q1 Results : എച്ച്.ഡി.എഫ്.സി ബാങ്ക് ഒന്നാം പാദഫലങ്ങൾ പ്രഖ്യാപിച്ചു; അറ്റാദായത്തിൽ വർധന


വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്.ഡി.എഫ്.സി ബാങ്ക് , 2026 ജൂൺ പാദഫലങ്ങൾ (Q1FY26) പ്രഖ്യാപിച്ചു. ബാങ്കിന്റെ അറ്റാദായം 19,060 കോടി രൂപയാണ്. ഇത് തൊട്ടു മുമ്പത്തെ വർഷത്തെ ജൂൺ പാദത്തിലെ 18,155 കോടിയേക്കാൾ (YoY) 5% വർധനവാണ്. പലിശ വരുമാനം, പലിശച്ചെലവ് എന്നിവ തമ്മിലുള്ള വ്യത്യാസമായ അറ്റ പലിശ വരുമാനം സമാന കാലയളവിൽ 7% ഉയർന്ന് 33,534 കോടി രൂപയായി മാറി. കഴിഞ്ഞ വർഷം ജൂൺ പാദത്തിൽ ഇത് 31,348 കോടി രൂപയായിരുന്നു. ഗ്രോസ് നോൺ പെർഫോമിങ് അസറ്റ്സ് (Gross NPA), YoY അടിസ്ഥാനത്തിൽ 3 ശതമാനത്തിലധികം താഴ്ന്ന് 35,846 കോടി രൂപയായി മാറി. തൊട്ടു മുമ്പത്തെ വർഷം ജൂൺ പാദത്തിൽ NPA രേഷ്യോ 1.4 0% ആയിരുന്നത് ഇത്തരത്തിൽ 1.15% എന്ന തോതിലേക്ക് കുറയ്ക്കാൻ സാധിച്ചു. സമാന കാലയളവിൽ Net NPAൽ 0.41% എന്ന നിലയിൽ നിന്ന് 0.47% എന്ന തോതിലേക്ക് നേരിയ വർധനയുണ്ടായി. ഇപ്രകാരം Net NPA, 12,357 കോടി രൂപയിലേക്കാണ് വളർന്നത്. ഈ ജൂൺ പാദത്തിൽ ബാങ്കിന്റെ പ്രൊവിഷനുകളിൽ (കരുതൽ ധനം) മുൻവർഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് 79 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി 3,060 കോടി രൂപയായി. എന്നാൽ തൊട്ടു മുമ്പത്തെ,2026 ഡിസംബർ പാദത്തിലെ 2,610 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 17 ശതമാനം വർധനവാണ്. ബാങ്കിന്റെ അറ്റ പലിശ മാർജിൻ, ആകെ ആസ്തികളുടെ അടിസ്ഥാനത്തിൽ 3.26%, പലിശ വരുമാനം നൽകുന്ന ആസ്തികളുടെ അടിസ്ഥാനത്തിൽ 3.40% എന്നീ നിലകളിലാണ്. 2026 ജൂൺ 30 വരെയുള്ള കണക്കനുസരിച്ച് ബാങ്കിന്റെ ആകെ ബാലൻസ് ഷീറ്റ്, കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 39.54 ലക്ഷം കോടി രൂപയിൽ നിന്ന് 43.97 ലക്ഷം കോടി രൂപയായി വർദ്ധിച്ചു.എച്ച്.ഡി.എഫ്.സി ബാങ്ക് ഓഹരികൾജൂലൈ 17 വെള്ളിയാഴ്ച്ച 1.39% ഉയർച്ചയോടെ 819.60 രൂപയിലാണ് എൻ.എസ്.ഇയിൽ എച്ച്.ഡി.എഫ്.സി ബാങ്ക് ഓഹരികൾ ക്ലോസ് ചെയ്തിരിക്കുന്നത്. ഓഹരിയുടെ 52 ആഴ്ച്ചകളിലെ ഉയർച്ച/താഴ്ച്ച എന്നിവ യഥാക്രമം 1,021/727 രൂപ നിലവാരങ്ങളിലാണ്. Disclaimer: ഇവിടെ നൽകിയിരിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ/വ്യാപാര നിർദേശങ്ങളല്ല, ലഭ്യമായ വിവരങ്ങളാണ്. നിക്ഷേപകർ സ്വന്തം ഉത്തരവാദിത്തത്തിൽ തീരുമാനങ്ങളെടുക്കുക


Read News

Back to top button