NEWS

കൂട്ടത്തോടെ ചത്ത് കാട്ടുപന്നികൾ; വൈറസ് ബാധയെന്ന് സംശയം: നാട്ടുകാർ ആശങ്കയിൽ


വിതുര ∙ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കാട്ടുപന്നികളുടെ ജഡങ്ങൾ കണ്ടെത്തുന്നത് പതിവായിരിക്കുന്ന സാഹചര്യത്തിൽ പന്നികൾക്കു വൈറസ് ബാധ ഉണ്ടായിട്ടുണ്ടോയെന്ന് ആശങ്ക. ‌ഒരു മാസത്തിനിടെ 7 പന്നികളെയാണ് വിവിധ ഭാഗങ്ങളിൽ ചത്ത നിലയിൽ കണ്ടെത്തിയത്. ഇതിൽ വിഷബാധയേറ്റ പന്നികൾ ഉണ്ടോയെന്നും സംശയം ഉയർന്നിട്ടുണ്ട്. പല സ്ഥലങ്ങളിലും ജലാശയങ്ങളിലും ചത്ത പന്നികൾ ദിവസങ്ങളോളം അഴുകി കിടക്കുന്നത് പകർച്ച വ്യാധികൾക്കു കാരണമാകുമെന്ന ആശങ്ക വേറെയും. ഈച്ച ശല്യം പലയിടത്തും കൂടിയിട്ടുണ്ട്. സംഭവത്തിൽ പല തവണ പരാതിയുമായി നാട്ടുകാർ മുന്നോട്ടു വന്നിട്ടും പരിഹാര നടപടികൾ ഉണ്ടായിട്ടില്ല. വിഷയത്തിൽ ബന്ധപ്പെട്ടവർ അന്വേഷണം നടത്തി ആശങ്ക അകറ്റണം എന്നാണ് ആവശ്യം. ഇതിനായി വനം, തദ്ദേശ, ആരോഗ്യ വകുപ്പുകൾ കൈകോർക്കണമെന്നാണ് നാട്ടുകാർ പറയുന്നത്.


Fashion ⏭️

Back to top button