ഇവരിൽ ആരായിരിക്കും വിസിറ്റർ ?

ഉർവശി,നവ്യ നായർ, ധ്യാൻ ശ്രീനിവാസൻ ഇവരിൽ ആരായിരിക്കും വിസിറ്റർ? നിഗൂഢതയും ത്രില്ലിംഗും നിറഞ്ഞ ഹൊറർ ചിത്രം ആയ വിസിറ്ററിൽ ഇവരാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
അതേസമയം രാഹുൽ മുരളീധരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോണും നടന്നു. ദിലീപ് ഭദ്രദീപം തെളിച്ച് ചടങ്ങിന് തുടക്കം കുറി ച്ചു. നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ ആദ്യ ക്ലാപ്പടിച്ചു. ചിത്രത്തിന്റെ മോഷൻ ടൈറ്റിൽ പോസ്റ്റർ അജു വർഗീസ് റിലീസ് ചെയ്തു. മേജർ രവി,നവ്യ നായർ,അജു വർഗീസ്,ഭഗത് മാനുവൽ,ഡോക്ടർ റോണി,സന്ദീപ് സേനൻ തുടങ്ങിയവർ സംസാരിച്ചു.
ഔറിക ഫിലിംസിന്റെ ബാനറിൽ അബ്ദുൽ ഗഫൂർ നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം നീതു മാത്യു എഴുതുന്നു. ഇ എം കെ ഛായാഗ്രഹണം നിർവഹിക്കുന്നു. മനു മഞ്ജിത് എഴുതിയ വരികൾക്ക് അരുൺ മുരളീധരൻ സംഗീതം പകരുന്നു.എഡിറ്റിംഗ്- നിധിൻ രാജ് അറോൾ, കോ പ്രൊഡ്യൂസേഴ്സ്- അനൂപ് ഹോർമിസ്, അനിൽ തമാലം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- സുകുമാർ തെക്കേപ്പാട്ട്,മേക്കപ്പ്- റോണക്സ് സേവ്യർ, ആർട്ട്-അസീസ് കരുവാരക്കുണ്ട്, സൗണ്ട് ഡിസൈൻ- ജയദേവൻ ചക്കാടത്ത്,കോസ്റ്റ്യൂം- സുജിത്ത് മട്ടന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ-സജീവ് ചന്തിരൂർ,ഫൈനൽ മിക്സ്-എംആർ രാജാകൃഷ്ണൻ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-അനിൽ എബ്രഹാം, പി. ആർ .ഒ -എ. എസ്. ദിനേശ്.
Business ⏭️


