NEWS

ഇന്ത്യയുടെ ചബഹാറിലും യുഎസ് ആക്രമണം? ഒന്നും സംഭവിച്ചില്ലെന്ന് കേന്ദ്രം; ഇന്ത്യയ്ക്ക് ‘മറുപടി’ തരാതെ ട്രംപ്


ഇറാനിൽ ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള തന്ത്രപ്രധാന തുറമുഖമായ ചബഹാറിന് യുഎസിന്റെ ആക്രമണത്തിൽ നാശനഷ്ടമൊന്നും സംഭവിച്ചിട്ടില്ലെന്ന് കേന്ദ്രം. ആക്രമണത്തിൽ തുറമുഖത്തിന്റെ അടിസ്ഥാന സൗകര്യപദ്ധതികൾ തകർന്നെന്ന റിപ്പോർട്ടുകൾ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം തള്ളി.ചബഹാർ തുറമുഖത്തെ യുഎസിന്റെ നിരീക്ഷണ ടവർ തകർന്നെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തുറമുഖത്തേക്കുവരുന്ന വാണിജ്യക്കപ്പലുകളെ നിരീക്ഷിക്കുന്ന ടവറാണിത്. തുറമുഖത്ത് ഇറാന്റെ സൈന്യമായ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോറിന്റെ (ഐആർജിസി) സാന്നിധ്യവുമുണ്ട്.ഉപരോധ ഇളവ്: ഇന്ത്യയ്ക്ക് മറുപടി തരാതെ യുഎസ്


Fashion ⏭️

Back to top button