NEWS

അലോഷ്യസിന് മുഖം കൊടുക്കാതെ സതീശൻ, പ്ലസ് വൺ പരീക്ഷാഫലം പ്രഖ്യാപിച്ചു– പ്രധാന വാർത്തകൾ


കോൺഗ്രസ്–കെഎസ്‍യു ഭിന്നത പരസ്യമാക്കി മുഖ്യമന്ത്രി വി.ഡി.സതീശൻ, കെഎസ്‍യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറിന് മുഖം കൊടുക്കാതെ പൊതുവേദിയിൽ നിന്നു മടങ്ങിയതാണ് ഇന്നത്തെ മുഖ്യവാർത്തകളിലൊന്ന്. പ്ലസ് വൺ പരീക്ഷാഫലം പ്രഖ്യാപിച്ചതും മുണ്ടൂരിൽ വിദ്യാർഥികൾക്കിടയിലേക്കു ലോറി പാഞ്ഞു കയറിയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചതും വലിയ വാർത്തയായി. അറിയാം ഇന്നത്തെ പ്രധാനവാർത്തകൾ ഒരിക്കൽക്കൂടി. ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് കോൺഗ്രസിനും കെഎസ്‍യുവിനുമിടയിൽ നിലനിൽക്കുന്ന ഭിന്നത പരസ്യമാക്കി കൊച്ചിയിലെ പൊതുവേദി. തേവര എസ്.എച്ച്. കോളജിൽ നടന്ന പരിപാടിക്കെത്തിയ മുഖ്യമന്ത്രി വി.ഡി.സതീശൻ, കെഎസ്‍യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറിന് മുഖം കൊടുക്കാതെ മടങ്ങി. പ്രതിപക്ഷ ഉപനേതൃസ്ഥാനവുമായി ബന്ധപ്പെട്ട് സിപിഐ-സിപിഎം തര്‍ക്കം രൂക്ഷമായി തുടരുന്നു. വിഷയത്തില്‍ വാശിയില്ലെന്നും ചര്‍ച്ചയ്ക്കായി വാതില്‍ തുറന്നിട്ടിരിക്കുകയാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞപ്പോള്‍ ഇല്ലാത്ത ഒരു പ്രശ്‌നം ചര്‍ച്ച ചെയ്യണം എന്ന് പറഞ്ഞാല്‍ എന്ത് ചര്‍ച്ചയാണ് വേണ്ടതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ചോദിച്ചു. ഇതു സംബന്ധിച്ച ചോദ്യത്തിന് അതു കഴിഞ്ഞ കാര്യമാണെന്നായിരുന്നു പിണറായി വിജയന്റെ മറുപടി.


Fashion ⏭️

Back to top button