NEWS
കുതിച്ചുയർന്ന് മുട്ടവില; താറാവു മുട്ടയ്ക്ക് 15 രൂപ, കോഴിമുട്ടയ്ക്ക് 10 രൂപ

എടത്വ ∙ മുട്ട വില കുതിച്ചുയരുന്നു; ഒരു മാസത്തിനിടെ താറാവു മുട്ടയ്ക്ക് 2 രൂപയാണ് കൂടിയത്. 6 മാസം മുൻപ് വരെ മുട്ടയുടെ വില 11 രൂപ ആയിരുന്നത് ഇപ്പോൾ 15 രൂപയിലെത്തി. മാത്രമല്ല തൂക്കം കുറയുകയും ചെയ്തു. കൊയ്ത്തു കഴിഞ്ഞ പാടശേഖരങ്ങളിൽ നിന്നും തീറ്റ ലഭിച്ചിരുന്ന സമയത്ത് ഒരു മുട്ടയുടെ തൂക്കം 68 ഗ്രാം മുതൽ 70 ഗ്രാം വരെ ആണ് ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ 48 മുതൽ 50 ഗ്രാം വരെ ആയി കുറഞ്ഞിട്ടുണ്ട്. മുട്ടയുടെ ലഭ്യതയിലും കുറവുണ്ട്.നാടൻ കോഴി മുട്ടയ്ക്ക് 7 രൂപയിൽ നിന്നും 10 രൂപയായി ഉയർന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന മുട്ടയ്ക്ക് പോലും 9 രൂപ ആണ്. മുട്ട വില ഉയർന്നതോടെ ഹോട്ടലുകളിൽ ഓംലറ്റ് അടക്കം, മുട്ട ഉപയോഗിച്ചുള്ള ഭക്ഷണങ്ങൾക്കു വില വർധിപ്പിച്ചിരിക്കുകയാണ്. തീറ്റ വില ഉയർന്നതും പാടശേഖരങ്ങളിൽ നിന്നുള്ള തീറ്റ ലഭിക്കാതെ വന്നതും കാരണം പലരും താറാവുകൃഷി അവസാനിപ്പിക്കുകയാണ്.
Fashion ⏭️


