NEWS
റഫ്രിജറേറ്റർ പൊട്ടിത്തെറിച്ച് ദമ്പതികൾക്ക് പരുക്ക്; വസ്ത്രങ്ങളും വീട്ടുപകരണങ്ങളും കത്തി നശിച്ചു

ഗുരുവായൂർ ∙ റഫ്രിജറേറ്റർ പൊട്ടിത്തെറിച്ചു വയോധിക ദമ്പതികൾക്ക് പരുക്കേറ്റു. പാർഥസാരഥി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ആരോവീട്ടിൽ കുട്ടപ്പൻ (76), ഭാര്യ അംബിക (67) എന്നിവർക്കാണ് പരുക്കേറ്റത്. 15ന് രാത്രി 11.30ന് ആണ് സംഭവം. റഫ്രിജറേറ്ററിന്റെ വാതിൽ തെറിച്ചു വന്നിടിച്ച് കുട്ടപ്പന്റെ കൈക്ക് സാരമായ പരുക്കുണ്ട്. രണ്ടാൾക്കും പുക ശ്വസിച്ചതു മൂലമുള്ള പ്രയാസങ്ങളുമുണ്ട്. വീട്ടിൽ ഇവർ മാത്രമുള്ള സമയത്താണ് അപകടം. ഇവരെ ആക്ട്സ് പ്രവർത്തകർ മുതുവട്ടൂർ രാജ ആശുപത്രിയിലെത്തിച്ചു . പിന്നീട് ഇരുവരെയും തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലേക്കു മാറ്റി. നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് തീ കെടുത്തി. ജനൽച്ചില്ലകൾ തകർന്നു. വസ്ത്രങ്ങളും വീട്ടുപകരണങ്ങളും കത്തി നശിച്ചു.
Fashion ⏭️


