NEWS
നീറ്റ് പുനഃപരീക്ഷാ ഫലം പ്രഖ്യാപിച്ചു; യോഗ്യത നേടിയത് 11 ലക്ഷത്തിലധികം വിദ്യാർഥികൾ

ഡൽഹി∙ നീറ്റ് പുനഃപരീക്ഷ ഫലം പ്രഖ്യാപിച്ചു. പരീക്ഷയെഴുതിയ 11 ലക്ഷത്തിലധികം വിദ്യാർഥികൾ യോഗ്യത നേടി. പഞ്ചാബിൽ നിന്നുള്ള ആര്യൻ ഗുപ്ത, ഹരിയാനയിൽ നിന്നുള്ള പൻഷുൽ ബെൻസാൽ എന്നിവർ 715 മാർക്ക് നേടി ടോപ് സ്കോറർമാരായി. യോഗ്യത നേടിയതിൽ 58 ശതമാനവും പെൺകുട്ടികൾ ആണ്. കനത്ത സുരക്ഷയിലാണ് പുനഃപരീക്ഷ നടന്നത്. പരീക്ഷാ കേന്ദ്രങ്ങൾക്ക് ചുറ്റും മറ്റുമായി ഒന്നരലക്ഷം സിസിടിവി ക്യാമറകളും 51,000 സിഗ്നൽ ജാമറുകളും സജ്ജമാക്കിയിരുന്നു. പരീക്ഷ തുടങ്ങിയതിന് പിന്നാലെ ജാമറുകൾ ആക്ടിവേറ്റായി. പതിനായിരത്തിലേറെ ഭിന്നശേഷി വിദ്യാർഥികൾക്കും പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു.
Fashion ⏭️

