ചിലന്തി ഇനി പരിസരത്തേയ്ക്ക് വരില്ല; കെമിക്കലുകളില്ലാതെ എളുപ്പത്തിൽ പരിഹാരം

പ്രതീകാത്മക ചിത്രം
എല്ലായ്പോഴും വീട് വൃത്തിയായി സൂക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നവർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ചിലന്തികളുടെ ശല്യം. എല്ലാ ആഴ്ചയും മാറാലയെല്ലാം അടിച്ച് വീടിന്റെ മുക്കും മൂലയും വൃത്തിയാക്കിയാലും തൊട്ടടുത്ത ദിവസം വീണ്ടും ചിലന്തി വലകെട്ടി ഇരപിടിക്കാൻ തുടങ്ങും. പൊതുവെ വീടിന്റെ ഉയർന്ന ഭാഗങ്ങളിലാകും ഇവ വലകെട്ടുക. അതുകൊണ്ടുതന്നെ എല്ലാ ദിവസവും വലകൾ വൃത്തിയാക്കുന്നത് അല്പം പ്രയാസമുള്ള കാര്യമാണ്. എന്നാൽ, ഒരിക്കൽ വൃത്തിയാക്കിക്കഴിഞ്ഞാൽ പിന്നീട് അവിടേക്ക് ചിലന്തികൾ തിരികെയെത്താതിരിക്കാനായി ചില പൊടിക്കൈകളുണ്ട്.
സുഗന്ധമുള്ള ചില നാട്ടുസസ്യങ്ങൾ ചിലന്തികളെ സ്വാഭാവികമായി അകറ്റാൻ സഹായിക്കുന്നു. പുതിന, തുളസി തുടങ്ങിയവയുടെ ശക്തമായ സുഗന്ധം ചിലന്തികൾക്കൊരു വെല്ലുവിളിയാണ്. അതിനാൽ ഇവയുടെ ഇതളുകളിട്ട വെള്ളം ഇടയ്ക്കിടെ വീടിന്റെ ഭാഗങ്ങളിൽ സ്പ്രേ ചെയ്യുന്നത് ചിലന്തികളെ അകറ്റാൻ സഹായിക്കുന്നു. വീട്ടിനുള്ളിൽ ഇൻഡോർ പ്ലാന്റായി തുളസി വളർത്തുന്നതും ഇതേ ഫലം നൽകുന്നത്. ചിലന്തിയുടെ കടിയേറ്റാൽ തുളസിയിലയുടെ നീര് നല്ലൊരു മരുന്നായി ഉപയോഗിക്കാം.
സിട്രോനെല്ലെ സാധാരണയായി കൊതുകുകളെ അകറ്റുന്ന സസ്യമായാണ് അറിയപ്പെടുന്നത്. എന്നാൽ, ഇതിന്റെ രൂക്ഷമായ ഗന്ധം ചിലന്തികൾക്കെതിരെയും പ്രവർത്തിക്കുന്നു. ലാവൻഡർ, റോസ്മേരി തുടങ്ങിയവയുടെ ഗന്ധവും ചിലന്തികളെ അകറ്റാൻ സഹായിക്കുന്നു.
News ⏭️


