CINEMA

പൊടിപൂരത്തിന് ആനയും അഭിമന്യുവും ബിബിനും

അഭിമന്യു ഷമ്മി തിലകൻ, ബിബിൻ ജോർജ്, രേണു സൗന്ദർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നിവിൻ ദാമോദരൻ സംവിധാനം ചെയ്യുന്ന പൊടിപൂരം എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.

ഉത്സവ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ആഘോഷ ചിത്രമാണ് പൊടിപൂരം എന്ന് പോസ്റ്റർ വ്യക്തമാക്കുന്നു. ഇന്ദ്രജിത്ത് ജഗജിത്ത്, ചിരാഗ് ജാനി, ശ്രീജിത്ത് രവി,സുധീർ കരമന, ഷാജു ശ്രീധർ, അങ്കിത് മാധവ്, നന്ദൻ ഉണ്ണി, അബിൻ ബിനോ, എൻ .എം ബാദുഷ, അൻസജ് ഗോപി, സ്വപ്ന പിള്ള തുടങ്ങിയവരോടൊപ്പം പുതുമുഖങ്ങളും അണിനിരക്കുന്നു. ത്രികാൽ സ്റ്റുഡിയോസിന്റെ ബാനറിൽ പി. ശിവപ്രസാദ്, അമീർ കൊച്ചിൻ, നിവിൻ ഡി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് അനുരാഗ് ഗോപിനാഥ് തിരക്കഥയും സംഭാഷണവും എഴുതുന്നു ഛായാഗ്രഹണം രവിചന്ദ്രൻ . അൻസാജ് ഗോപി എഴുതിയ വരികൾക്ക് ഫോർ മ്യൂസിക് സംഗീതം പകരുന്നു. സഹ നിർമ്മാണം- ബോണി അസനാർ, അഭിമന്യു കൃഷ്ണൻ, എഡിറ്റർ- ജിത്ത് ജോഷി, പ്രൊഡക്ഷൻ കൺട്രോളർ- ഇക്ബാൽ പാനായിക്കുളം, ഡിസംബറിൽ ചിത്രീകരണം ആരംഭിക്കും. പി.ആർ.ഒ എ .എസ്. ദിനേശ്, പി.ശിവപ്രസാദ്


Business ⏭️

Back to top button