NEWS
അൻസിബ കേസ്: ടിനി ടോമിന് മുൻകൂർ ജാമ്യം

കൊച്ചി: അശ്ലീലച്ചുവയോടെ സംസാരിക്കുകയും ജിഹാദിയെന്ന് ആക്ഷേപിക്കുകയും ചെയ്‌തെന്നാരോപിച്ച് നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ ടിനി ടോമിന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. അമ്മ കുടുംബസംഗമത്തിന്റെ റിഹേഴ്സലിനിടെയുണ്ടായ സംഭവത്തിൽ സ്ത്രീത്വത്തെ അപമാനിക്കൽ, വർഗീയമായി അധിക്ഷേപിക്കൽ തുടങ്ങിയ വകുപ്പുകളാണ് ടിനിക്കെതിരെ ചുമത്തിയിരുന്നത്.


