LIFESTYLE

എല്ലാ സ്‌മാർട്‌ഫോണിനൊപ്പവും കിട്ടും, ഉപയോഗം പക്ഷെ സിമ്മിടാൻ മാത്രമല്ല, വേറെയുമുണ്ട് ഇതിന് രസകരമായ ചില ജോലികൾ


പ്രതീകാത്മക ചിത്രം

‌സ്‌മാർട്‌ഫോണുകൾ വാങ്ങുമ്പോൾ എപ്പോഴും ബോക്‌സിനടിയിൽ നടുവിലായി കാണുന്ന ചെറിയൊരു മെറ്റൽ പിന്നുണ്ട്. ഇതിന്റെ ആകെയുള്ള ഉപയോഗം സിം സ്‌ലോട്ടുകളെ കുത്തി പുറത്തെടുക്കുക എന്നതാണെന്നാണ് പലരുടെയും ധാരണ. സിം ഇജക്‌ടർ പിൻ ഉപയോഗിച്ച് തുറന്ന് അതിനുള്ളിലെ സിമ്മും മെമ്മറി കാർഡും പുറത്തെടുക്കാനോ അകത്ത് സ്ഥാപിക്കാനോ മാത്രമേ കഴിയൂ എന്ന വിചാരമുണ്ടെങ്കിൽ ഇനിയത് വേണ്ട. ഫോൺ വാങ്ങി സിം ഇട്ടശേഷം ഈ പിൻ പലരും ഓർക്കുന്നതുതന്നെ എന്തെങ്കിലും തകരാർ ആ ഫോണിന് വരുമ്പോഴാണ്.

ഇന്ന് നാം ഉപയോഗിക്കുന്ന മിക്ക ഇലക്‌ട്രോണിക് ഉപകരണങ്ങളുടെയും ഏതെങ്കിലും വശങ്ങളിൽ ഒരു റീസെറ്റ് ബട്ടൺ ഉണ്ടാകും. അത് എങ്ങനെ പ്രവർത്തിപ്പിക്കും എന്ന് പലർക്കും അറിവുണ്ടാകില്ല ഇതിനായി ഈ സിം ഇജക്‌ടർ പിൻ ഉപയോഗിക്കാം. വൈഫൈ ഉപയോഗിക്കാത്ത വീടുകൾ ഇപ്പോൾ ഇല്ല എന്നുതന്നെ പറയാം. വീടുകളിലിരുന്ന് ജോലി നോക്കുന്നവരും സിനിമയടക്കം വിനോദത്തിനും വൈഫൈ നെറ്റ്‌വർക്ക് കൂടിയേതീരു. എന്നാൽ ചിലസമയത്ത് ഈ റൂട്ടർ‌ പ്രതികരിക്കാതിരിക്കുകയോ അല്ലെങ്കിൽ ഇന്റർനെറ്റ് കിട്ടാത്ത സ്ഥിതിയോ ഉണ്ടായാൽ ഈ പിൻ ഉപയോഗിച്ച് വൈഫൈ റൂട്ടറിന് വശത്ത് കാണുന്ന ചെറിയ റീസെറ്റ് ദ്വാരത്തിലെ സ്വിച്ച് പ്രസ് ചെയ്യാൻ സാധിക്കും.

ചെവിയിൽ ഇയർപോഡുമായി നടക്കാത്തവരും ഇപ്പോൾ വിരളമാണ്. ഇയർപോഡ് കേസുകളിലും ചെറിയൊരു റീസെറ്റ് ബട്ടണുണ്ട്. ഇത് സാധാരണ വിരൽകൊണ്ട് ഓൺചെയ്യാൻ ആകില്ല. അവിടെ റീസെറ്റ് ചെയ്യേണ്ടിവന്നാലോ തകരാർ സംഭവിച്ച് കേസ് തുറക്കണമെങ്കിലോ സിം ഇജക്‌ടർ പിൻ ഉപയോഗിക്കാം. ലാപ്‌ടോപ്പിലും കൊണ്ടുനടക്കാവുന്ന പല ഗാഡ്‌ജറ്റിലും ഇവ ഉപയോഗിക്കാവുന്നതാണ്.

ഇതിനുപുറമേ കട്ടിയേറിയ ടേപ്പ്, പ്‌ളാസ്റ്റിക് കെട്ടുകൾ എന്നിവ വേർ‌പെടുത്താനും പുതിയ കുപ്പികളിലെ സീൽ തുറക്കാനും ഈ കുഞ്ഞൻ പിൻ ഉപയോഗിച്ച് സാധിക്കും. എന്നാൽ അറ്റം മൂർച്ചയുള്ളതിനാൽ ഉപയോഗം ശ്രദ്ധാപൂർവം വേണമെന്നും വിദഗ്‌ദ്ധർ ചൂണ്ടിക്കാട്ടുന്നു.

English Summary

The small metal pin tucked inside every smartphone box is commonly known as the SIM ejector tool. While most people think its only purpose is to open the SIM tray, it can be surprisingly useful for a variety of everyday tasks. Beyond ejecting SIM and microSD card trays, it can be used to press recessed reset buttons on certain electronic devices, carefully clean small ports and crevices, or assist in handling tiny components during minor repairs. However, it should always be used with care to avoid damaging delicate electronics.


News ⏭️

Back to top button