NEWS

ആലപ്പുഴയിൽ ഹൗസ്‌ബോട്ടിൽ നിന്നുവീണ് സ്‌പാ ജീവനക്കാരി മരിച്ചു; അന്വേഷണം തുടങ്ങി

ഹൗസ്‌‌ബോട്ട് അപകടത്തിൽ മരിച്ച ശരണ്യ

ആലപ്പുഴ: സ്‌പാ ജീവനക്കാരി ഹൗസ്‌ബോട്ടിൽ നിന്ന് കായലിൽ വീണുമരിച്ചു. ആലപ്പുഴ പുന്നമടയിലാണ് സംഭവം. തമിഴ്‌നാട് രാജപാളയം സ്വദേശി ശരണ്യ (34) ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം.

പുന്നമട ബട്ടർഫ്ളൈ സ്‌പാ കേന്ദ്രത്തിലെ ജീവനക്കാരിയായിരുന്നു ശരണ്യ. ഹൗസ്‌ബോട്ടിൽ സ്‌പാ സേവനങ്ങൾ നൽകുന്നതിനായാണ് ഇവർ ആലപ്പുഴയിലെത്തിയത്. ശരണ്യക്കൊപ്പം അസം സ്വദേശിയായ യുവതിയും ബോട്ടിലുണ്ടായിരുന്നു. രാത്രി ഇരുവരും ബോട്ടിലിരിക്കെയാണ് ശരണ്യ വെള്ളത്തിൽ വീണതെന്നാണ് നിഗമനം.

സംഭവം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ബോട്ടിലുണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് ആലപ്പുഴ നോർത്ത് പൊലീസ് കേസെടുത്തു. സംഭവസമയത്ത് ബോട്ടിലുണ്ടായിരുന്ന അഞ്ച് തമിഴ്‌നാട് സ്വദേശികളെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

English Summary

A 34-year-old spa employee, Saranya from Rajapalayam, Tamil Nadu, died after falling from a houseboat into the Alappuzha backwaters at Punnemada around midnight. She was on the boat providing spa services. Alappuzha North Police registered a case of unnatural death and are questioning five Tamil Nadu natives who were onboard. The body was moved for post-mortem examination.
RELATED TOPICS: ALAPPUZHA HOUSEBOAT DEATH, PUNNAMADA INCIDENT, SPA WORKER SHARANYA, HOUSEBOAT ACCIDENT KERALA, ആലപ്പുഴ ഹൗസ്‌ബോട്ട് അപകടം

Read News ⏭️

Back to top button