SPORTS
യാസ്തികയുടെ യാഥാർഥ്യം! പരുക്കിനു ശേഷം മടങ്ങിയെത്തിയപ്പോൾ സ്വന്തമാക്കിയത് ചരിത്ര നേട്ടം

ഒരുവർഷം മുൻപ് ഇന്ത്യൻ വനിതാ ക്രിക്കറ്റർ യാസ്തിക ഭാട്യയുടെ കളിക്കളം ആശുപത്രി വരാന്തയായിരുന്നു. വനിതാ ഏകദിന ലോകകപ്പിനു വേണ്ടിയുള്ള ദേശീയ ടീമിന്റെ പരിശീലന ക്യാംപിൽ പങ്കെടുക്കുന്നതിനിടെ ഇടതു കാൽമുട്ടിന് ഗുരുതരമായി പരുക്കേറ്റ യാസ്തികയ്ക്കു ശസ്ത്രക്രിയ വേണ്ടി വന്നു. 2025 ഒക്ടോബറിൽ നടന്ന ശസ്ത്രക്രിയയ്ക്കു ശേഷം 6 മാസത്തെ വിശ്രമം. നാട്ടിൽ അരങ്ങേറിയ ഏകദിന ലോകകപ്പും പിന്നാലെ വന്ന വനിതാ പ്രിമിയർ ലീഗും ഇരുപത്തിയഞ്ചുകാരി യാസ്തികയ്ക്കു നഷ്ടമായി. പൂജ്യത്തിൽനിന്ന് വീണ്ടും ജീവിതം ആരംഭിക്കേണ്ടി വന്നു എന്നാണ് ആ കാലഘട്ടത്തെക്കുറിച്ച് യാസ്തിക വിവരിച്ചത്. ഗുജറാത്തിലെ വഡോദരയിൽ ജനിച്ച യാസ്തിക, സഹോദരി ജോസിതയ്ക്കൊപ്പം ചെറുപ്പം മുതൽ കായികമേഖലയിൽ സജീവമായി. മീഡിയം പേസ് ഓൾറൗണ്ടറായി കരിയർ ആരംഭിച്ച യാസ്തിക, പിന്നീട് വിക്കറ്റ് കീപ്പിങ്ങിലേക്കു ചുവടുമാറ്റി. വലം കൈ ബാറ്ററായാണ് തുടങ്ങിയതെങ്കിലും പ്രാദേശിക ടീമിന്റെ ആവശ്യം അനുസരിച്ച് പിന്നീട് ഇടം കൈ ബാറ്ററായി മാറുകയായിരുന്നു.
Auto ⏭️


